Follow News Bengaluru on Google news

എന്താണ് പാസ്‌പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷൻ?: വിശദാംശങ്ങള്‍ പങ്കുവെച്ച്‌ കേരള പോലീസ്

പാസ്‌പോര്‍ട്ടിനായുള്ള പോലീസ് വെരിഫിക്കേഷന്‍ വിശദാംശങ്ങള്‍ പങ്കുവെച്ച്‌ കേരളാ പോലീസ്. ഇപ്പോള്‍ കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്ന് കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തില്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പുതിയ പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുക. പാസ്‌പോര്‍ട്ടിനായി അപേക്ഷകര്‍ നല്‍കിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയാണ് പോലീസ് പരിശോധിക്കുക. അപേക്ഷകരുടെ ക്രിമിനല്‍ പശ്ചാത്തലപരിശോധനകളാണ് പോലീസ് വെരിഫിക്കേഷനില്‍ ഉള്‍പ്പെടുന്നു.

ഇക്കാര്യങ്ങള്‍ അന്വേഷിച്ച്‌ സ്ഥിരീകരിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി പോലീസ്, പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അയയ്ക്കും.സാധാരണയായി രണ്ടു തരത്തിലാണ് പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. റെക്കമെന്റഡ്, നോട്ട് റെക്കമെന്റഡ് എന്നിങ്ങനെ. അപേക്ഷകനെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമായതിനാല്‍ പാസ്‌പോര്‍ട്ട് അനുവദിക്കാമെന്ന ശുപാര്‍ശയാണ് റെക്കമെന്റഡ് റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ അപേക്ഷകന്റെ ക്രിമിനല്‍ പശ്ചാത്തലമോ ക്രിമിനല്‍ കേസ് വിവരങ്ങളോ വെളിവായാല്‍ നോട്ട് റെക്കമെന്റഡ് റിപ്പോര്‍ട്ട് ആയിരിക്കും പോലീസ് നല്‍കുക.

പാസ്‌പോര്‍ട്ട് വീണ്ടും അനുവദിക്കുന്നതിനും പോലീസ് വെരിഫിക്കേഷനുണ്ടാവും.വെരിഫിക്കേഷന്‍ നടപടികളുടെ കാലതാമസം ഒഴിവാക്കാന്‍ കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നത്. ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് എന്നറിയപ്പെടുന്ന ആധുനിക സംവിധാനം നാഷണല്‍ ഡാറ്റാ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി ഇന്ത്യയില്‍ എവിടെയും കുറ്റകൃത്യം നടത്തി കേസില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഈ സംവിധാനം വഴി മനസ്സിലാക്കാന്‍ കഴിയും. സൂക്ഷ്മതയും കൃത്യതയും വേഗവും ഉറപ്പാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

അപേക്ഷിച്ച്‌ 21 ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ തീരുമാനമാകണമെന്നാണ് വ്യവസ്ഥയെങ്കിലും 48 മുതല്‍ 72 വരെ മണിക്കൂറിനുള്ളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാസ്സ്പോര്‍ട്ട് ഓഫീസിലേക്ക് ശുപാര്‍ശ നല്‍കാന്‍ ഇപ്പോള്‍ കേരള പോലീസിനു കഴിയുന്നുണ്ട്.പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോല്‍ ആപ്പ് വഴി അപേക്ഷയുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാം. പരിശോധന പൂര്‍ത്തിയാക്കി അപേക്ഷകള്‍ പാസ്സ്പോര്‍ട്ട് ഓഫീസിലേക്ക് മടക്കുമ്പോൾ  അപേക്ഷകന്റെ മൊബൈല്‍ നമ്പറിലേക്ക് SMS വഴി വിവരം ലഭിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.