അപ്പയുടെ പതിമൂന്നാം വിജയം, പുതുപ്പളളിക്കാരുടെ വിജയം: ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയലെ വിജയത്തില്‍ നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍. ഇത് അപ്പയുടെ പതിമൂന്നാം വിജയമാണ്. പുതുപ്പള്ളിക്കാരുടെ വിജയമാണ്. എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസന തുടര്‍ച്ചയ്ക്കാണ് പുതുപ്പള്ളി വോട്ട് ചെയ്തത്. അപ്പ 53 വര്‍ഷക്കാലം വികസനവും കരുതലുമായി ഇവിടെയുണ്ടായിരുന്നു. ആ വികസനവും കരുതലുമായി ഞാനും പുതുപ്പള്ളിക്കൊപ്പം ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി പുതുപ്പള്ളിയുടെ വികസനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാം. അപ്പ എല്ലാവര്‍ക്കും കൈയെത്തും ദൂരത്തുണ്ടായിരുന്നു. അതുപോലെ രാഷ്ട്രീയവും മതവും ഒന്നും നോക്കാതെ എല്ലാവര്‍ക്കുമൊപ്പം താനുണ്ടാകും. തന്റെ കുടുംബത്തിനൊപ്പം നിന്ന, സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കൂം നന്ദി പറയുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ജനങ്ങള്‍ നല്‍കിയ വിജയം രാഷ്ട്രീയത്തിന് അപ്പുറം കുടുംബ ബന്ധമാണ് ഓരോ വീടുമായി ഞങ്ങള്‍ക്കുള്ള ബന്ധമാണ് തനിക്ക് കിട്ടിയ സ്‌നേഹം. അപ്പ ഈ നാട്ടിലെ ഓരോ വീട്ടിലെയും അംഗമായിരുന്നു. അപ്പ ഉണ്ടായിരുന്നപോലെ താനും ഈ നാട്ടില്‍ മകനായി, സഹോദരനായി, വഴികാട്ടിയായി ഉണ്ടാകും. പുതുപ്പള്ളി എന്നെ ഏല്പിച്ച ഉത്തരവാദിത്തം പൂര്‍ണ്ണമായും നിര്‍വഹിക്കുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.