സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു, എല്ലാവര്‍ക്കും നന്ദി; ജെയ്ക്ക് സി തോമസ്

ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസ്. വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായെന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുര്‍ബലപ്പെട്ടിട്ടില്ലെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു.
കേഡര്‍ വോട്ടുകള്‍ പോലും ലഭിച്ചില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടിയുടെ വോട്ടുവിഹിതത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ജെയ്ക് പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ടുവിഹിതം 39,483 ആയിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 36,667 ആയി. കനത്ത തിരിച്ചടിയേറ്റു എന്ന് വിമര്‍ശനമുണ്ടാകുന്ന ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വോട്ടുവിഹിതം 41,982 എത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ പരിശോധിക്കുമ്പോൾ ഇടതു മുന്നണിയുടെ വോട്ടുവിഹിതത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് മനസിലാക്കാനാകുമെന്നും ജെയ്ക് പറഞ്ഞു.
‘ജനവിധി സ്വാഗതം ചെയ്യുന്നു. വോട്ട് വിഹിതത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ അന്തസിനെ ഹനിക്കുന്ന ഒന്നും ഇടതുപക്ഷത്തിന്റെ പ്രചാരണത്തില്‍ ഉണ്ടായിട്ടില്ല. ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്റെ അടുത്ത ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകാരികതയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഉണ്ടായത്. വൈകാരികതയെ നിലനിര്‍ത്താനുള്ള ശ്രമങ്ങളും നടന്നുവെന്ന് ജെയ്‌ക് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.