ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ദാവൺഗരെയിൽ ബൈക്കപകടത്തിൽ പാലക്കാട് സ്വദേശികളായ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി വെസ്റ്റ് മലയങ്കാവ് റോഡിൽ ഗ്രാമീണ വായനശാലക്ക് സമീപം പൂർണിമ ഹൗസിൽ ബിജു- പ്രിൻസി ദമ്പതികളുടെ മകൻ അതുൽ (25), സുബ്രഹ്മണ്യപുരം മുത്തുമാരിയമ്മൻ കോവിൽ സ്ട്രീറ്റിന് സമീപം എസ്.ആർ.ആർ ഹൗസിൽ കൃഷ്ണമൂർത്തി – കവിത ദമ്പതികളുടെ മകൻ ഋഷികേഷ് (23) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ നാലരയോടെ ദാവൺഗരെ ദേശീയപതാകയില്‍ എസ്. എസ്. ആശുപത്രിക്ക് മുൻവശത്തുവെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ തട്ടി തൊട്ടടുത്തുള്ള 30 അടിയോളം താഴ്ചയുള്ള റെയിൽവേ ട്രാക്കിന് സമീപത്തേക്ക് പതിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ഗോവയിൽ നിന്നും ബെംഗളൂരു വഴി പാലക്കാടേക്കുള്ള യാത്രയിലായിരുന്നു അതുലും ഋഷികേഷും മറ്റൊരു സുഹൃത്തായ അനീഷും. അതുലും ഋഷികേഷും ഒരു ബൈക്കിലും അനീഷ് മറ്റൊരു ബൈക്കിൽ മൂവരുടേയും ലഗേജുമായി യാത്ര തിരിക്കുകയായിരുന്നു. അതുൽ ബെംഗളൂരുവിൽ ഐ. ടി സ്ഥാപനത്തില്‍ ജീവനക്കാരനാണ്. അതുലിനെ ബെംഗളൂരുവിൽ ഇറക്കിയ ശേഷം ഋഷികേഷും അനീഷും നാട്ടിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. ആദ്യം യാത്ര പുറപ്പെട്ട അനീഷ് ബെംഗളൂരുവിൽ എത്തിയപ്പോഴാണ് കൂട്ടുകാർ അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്. യാത്രക്കിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ദാവൺഗരെ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരുവരുടേയും ബന്ധുക്കൾ വ്യാഴാഴ്ച വൈകിട്ടോടെ ദാവൺഗരെയിലെത്തി. ദാവൺഗരെ കേരള സമാജം പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കഞ്ചിക്കോട് വൈദ്യുത ശ്മശാനത്തിൽ നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
