മൊറോക്കോ ഭൂകമ്പം; മരണ സംഖ്യ 1037 ആയി ഉയര്‍ന്നു

ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം1037 ആയി ഉയര്‍ന്നു. സംഭവത്തില്‍ 672 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി 11.11ന് ആയിരുന്നു രാജ്യത്തെ തകര്‍ത്ത ഭൂകമ്പമുണ്ടായത്.
ഭൂചലനത്തിന്റെ തീവ്രത 7.2 ആണെന്ന് മൊറോക്കന്‍ ജിയോളജിക്കല്‍ സെന്റര്‍ അറിയിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രകാരം 6.8 ആണ് ഭൂചലനത്തിനറെ തീവ്രത രേഖപ്പെടുത്തിയത്. 120 വര്‍ഷത്തിനിടെ ഈ പ്രദേശത്ത് അനുഭവപ്പെടുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി മൊറോക്കന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ആളുകള്‍ ഭയവിഹ്വലരായി ഓടുന്നത് കാണാം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ചരിത്രപ്രസിദ്ധമായ മാരാക്കേച്ചിലെ വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ചുവന്ന മതിലുകളുടെ ഭാഗങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു.
18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മരിച്ചതില്‍ പകുതിയില്‍ അധികവും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ്. തീരപ്രദേശങ്ങളായ റബാത്, കസബ്‌ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. മാരാക്കേച്ചിനും സമീപ പ്രദേശങ്ങളിലും നിരവധി ചരിത്ര സ്മാരകങ്ങള്‍ക്കുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, വടക്കേ ആഫ്രിക്കയില്‍ ഭൂകമ്പങ്ങള്‍ വളരെ അപൂര്‍വമാണ്. നേരത്തെ 1960ല്‍ അഗാദിറിന് സമീപം 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. അന്ന് ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു.
#BREAKING🚨 Horrific moment of collapse of a house caught on security camera #earthquake at #Morocco in the region of #Marrakech
Pray for Maroc 🙏#moroccoearthquake #seismemaroc #seisme #maroc #prayerformorocco #هزة_أرضية #المغرب #زلزال #زلزال_المغرب #مراكش pic.twitter.com/gRkV4ICjeu
— World Trending X (@WorldTrendingX) September 9, 2023
In this challenging time, we pray to Allah The Most Merciful to bestow His immense mercy and protection upon them and the earthquake victims. We ask Allah The Provider to provide them with shelter and safety. We supplicate to Allah The Patient to give them patience in this time… pic.twitter.com/1xyIaOw6GJ
— Hassan Ch (@H4ssanCh) September 9, 2023
🚨🚨🇲🇦Following the 7.1 earthquake striking Morocco, the Kutubiyya Mosque may collapse 😨#Earthquake #Seisme #زلزال pic.twitter.com/SFB0Kqr16u
— AkramPRO (@iamAkramPRO) September 9, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.