കേരള സമാജം ഓണാഘോഷം നാളെ; ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടത്തപ്പെടുന്ന കേരള സമാജം ഈസ്റ് സോണിന്റെ“ഓണാക്കാഴ്ച്ചകൾ 2023″ ഞായറാഴ്ച, ലിംഗരാജപുരത്തുള്ള ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ആഘോഷങ്ങൾ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉദ്ഘാടനം ചെയ്യും. കേരള സമാജം ഈസ്റ് സോൺ ചെയർമാൻ വിനു.ജി അധ്യക്ഷത വഹിക്കും.
കർണാടക ഊർജ വകുപ്പ് മന്ത്രി കെ ജെ ജോർജ് , ടി എൻ പ്രതാപൻ എം പി , പി സി മോഹൻ എം പി , എൻ എ ഹാരിസ് എം എൽ എ ,ബൈരത്തി ബസവരാജ് എം.എൽ.എ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, നന്ദീഷ് റെഡി എക്സ് എം എൽ എ,കേംബ്രിഡ്ജ് ഗ്രൂപ്പ് ചെയർമാൻ, ഡി കെ മോഹൻ ബാബു, സ്‌ക്വയർ ഫീറ്റ് റിയൽറ്റെർസ് ചെയർമാൻ നാരായണ പ്രസാദ്, റിതി ജ്വല്ലറി സി ഇ ഓ ബാലു സി പി, ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് കോളജ് ഡയറക്റ്റർ പി.വി പ്രസാദ്, പ്രസിഡൻസി കോളജ് മാനേജിംഗ് ഡയറക്റ്റർ ഉല്ലാസ് , പി എം എസ് സ്‌കൂൾ ഓഫ് നേഴ്സിങ് ചെയർമാൻ സിജോ ജോർജ്, ട്രൈ ലൈഫ് ഹോസ്പിറ്റൽസ് ഡയറക്റ്റർ മാരായ ഡോ ഷഫീഖ് , ഡോ പ്രശാന്ത് , കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ , കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ ജോയിന്റ് കൺവീനർ രാജീവൻ, ആഘോഷകമ്മറ്റി കൺവീനർ സജി പുലിക്കോട്ടിൽ എന്നിവർ സംബന്ധിക്കും.
ശിങ്കാരിമേളം, സമാജം അംഗങ്ങളുടെ കലാ പരിപാടികൾ, ഓണസദ്യ, സിനിമാ താരം രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും നടക്കും. വിശദ വിവരങ്ങൾക്ക് +91 98860 80105, 99802 14430, 99869 56410
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.