കാവേരി നദീജല തർക്കം; തമിഴ്നാടിന് കൂടുതൽ ജലം നൽകാനാകില്ലെന്ന് വ്യക്തമാക്കി കർണാടക

ബെംഗളൂരു: കാവേരി നദീജല വിഷയത്തില്‍ തീരുമാനം വ്യക്തമാക്കി കര്‍ണാടക സർക്കാർ. കാവേരി, കൃഷ്ണ നദീതടങ്ങളില്‍ കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ സെപ്റ്റംബര്‍ 12ന് ശേഷം തമിഴ്‌നാടിന് കൂടുതല്‍ ജലം വിട്ടുനല്‍കുന്നത് പ്രായോഗികമല്ലെന്ന് കര്‍ണാടക സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു. കാവേരി നദീജലം പങ്കിടല്‍ വിഷയത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കര്‍ണാടക സർക്കാർ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്.
ദിവസേന 24,000 ക്യൂസെക്സ് വെള്ളം പുറത്തുവിടാൻ കര്‍ണാടകയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹർജിക്ക് മറുപടിയായിട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. തമിഴ്‌നാട് വിവേകപൂര്‍വമായി വെള്ളം ഉപയോഗിച്ചിരുന്നെങ്കില്‍ കുറേ നാളത്തേയ്ക്ക് കൂടി ജലം ലഭിക്കുമായിരുന്നു എന്ന് കേന്ദ്ര പ്രതിനിധി 23-ാമത് കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സി.ഡബ്ല്യൂ.എം.എ) യോഗത്തിൽ പറഞ്ഞതും സത്യവാങ്മൂലത്തില്‍ കർണാടക സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് തമിഴ്‌നാടിനെയാണ് കുറ്റപ്പെടുത്തേണ്ടത്. 2023-24 കാലയളവില്‍ മേട്ടൂര്‍ റിസര്‍വോയറില്‍ നിന്ന് വലിയ തോതിലാണ് ജലം തുറന്നുവിട്ടത്. ജനങ്ങളുടെ ദുരിതാവസ്ഥ കണക്കിലെടുത്ത് തമിഴ്‌നാട് ജലം വിവേകപൂര്‍വമായി ഉപയോഗിച്ചിരുന്നെങ്കില്‍ ദീര്‍ഘകാലത്തേയ്ക്ക് മികച്ച അളവിൽ വെള്ളം ലഭിക്കുമായിരുന്നു എന്നായിരുന്നു യോഗത്തിൽ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ പ്രതിനിധിയുടെ ആരോപണം.
സെപ്റ്റംബര്‍ 4ന് കാവേരി നദീതടത്തിലെ വെള്ളത്തിന്റെ തത്സമയ സംഭരണം 56.043 ടിഎംസി ആണെന്നും പ്രതീക്ഷിക്കുന്ന ഒഴുക്ക് ഏകദേശം 40 ടിഎംസിയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കാവേരിയിൽ നിന്നുള്ള നിലവിലെ വെള്ളത്തിന്റെ ലഭ്യത കർണാടകയുടെ ആവശ്യത്തിന് മതിയാകില്ല. വരും കാലങ്ങളില്‍ കര്‍ണാടകയുടെ വെളളത്തിന്റെ ആവശ്യം 140 ടിഎംസിയാണ്. അതിനാല്‍, ഓഗസറ്റ് 29ന് നടന്ന കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ യോഗത്തിലെ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി സെപ്റ്റംബര്‍ 12 മുതല്‍ തമിഴ്‌നാടിന് കൂടുതല്‍ വെള്ളം നല്‍കാന്‍ സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.