സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞു കേന്ദ്രം തടസ്സപ്പെടുത്തുന്നു: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അര്‍ധസത്യങ്ങള്‍ മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സാങ്കേതിക കാരണം പറഞ്ഞ് കേരളത്തിന് അര്‍ഹമായ വിഹിതം തടഞ്ഞുവച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്കൃതമാണ് ഉച്ചഭക്ഷണ പദ്ധതി. കേന്ദ്രം 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ 40 ശതമാനം തുകയുമാണ് മുടക്കേണ്ടത്. കഴിഞ്ഞ നാല് മാസത്തെ കുടിശിക ഇനത്തില്‍ 170.59 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. ഈ പണം നല്‍കികഴിഞ്ഞാണ് സംസ്ഥാന വിഹിതമായ 97.89 കോടി രൂപ കേരളം മുടക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണെന്ന ആരോപണവുമായി മന്ത്രി നേരത്തേ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിഎം പോഷന്‍ പദ്ധതിയുടെ കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിന് നല്‍കിയിരുന്നെന്നാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.
ഈ തുകയും സംസ്ഥാന വിഹിതവും നോഡല്‍ അക്കൗണ്ടിലേക്ക് ഇടേണ്ടതുണ്ട്. എന്നാല്‍ കേരളം ഇത് ചെയ്തിട്ടില്ല. അതിനാല്‍ നടപ്പ് സാമ്ബത്തിക വര്‍ഷത്തെ ഫണ്ട് അനുവദിക്കാനാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ വാദം തള്ളി മന്ത്രി രംഗത്തെത്തിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.