തൃശൂര്‍ നഗരത്തെ ഞെട്ടിച്ച് വൻ സ്വര്‍ണക്കവര്‍ച്ച; മൂന്ന് കിലോ ആഭരണങ്ങള്‍ കവര്‍ന്നു

തൃശൂര്‍ നഗരത്തില്‍ വൻ സ്വര്‍ണക്കവര്‍ച്ച. ഡി പി ചെയിൻസ് എന്ന സ്ഥാപനത്തില്‍ നിന്ന് മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കന്യാകുമാരി, മാര്‍ത്താണ്ഡം എന്നിവിടങ്ങളിലേയ്‌ക്ക് കൊണ്ടു പോകാനായി റെയില്‍വേ സ്റ്റേഷനിലേയ്‌ക്ക് കൊണ്ടു പോകുമ്പോഴാണ് കാറില്‍ എത്തിയ സംഘം സ്വര്‍ണം തട്ടിയെടുത്തത്.
പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ട്രെയിനില്‍ പതിവായി കൊണ്ട് പോകാറുണ്ടായിരുന്നു. ഇത് അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് നിഗമനം. സ്ഥാപനവും റെയില്‍വേസ്റ്റേഷനും തമ്മില്‍ അരക്കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവര്‍ പോകുന്ന സമയം മനസിലാക്കിയാണ് കവര്‍ച്ച നടന്നതെന്നും പോലീസ് പറയുന്നു.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവരുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് സംഘം തട്ടിയെടുത്തത്. വെള്ള ഡിസൈര്‍ കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് ഇരുവരും മൊഴിനല്‍കി. ചെന്നൈ എഗ്മോര്‍ ട്രെയിനിലാണ് ഇവര്‍ പതിവായി സ്വര്‍ണം കൊണ്ടുപോകുന്നത്. ഇക്കാര്യം വ്യക്തമായി അറിയുന്നവര്‍ തന്നെയാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
