ഗണേശ ചതുർത്ഥി; സ്റ്റാളുകൾക്ക് അനുമതി നൽകുന്നതിനായി 63 കേന്ദ്രങ്ങൾ തുറന്നു

ബെംഗളൂരു: ഗണേശചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന സ്റ്റാളുകൾക്ക് അനുമതി നൽകുന്നതിന് 63 ഏകജാലക ക്ലിയറൻസ് കേന്ദ്രങ്ങൾ തുറന്ന് ബിബിഎംപി. ഓരോ കേന്ദ്രത്തിലും ബിബിഎംപിയിലെയും ബെസ്കോമിന്റെയും ഓരോ പ്രതിനിധികൾ വീതമുണ്ടാകും. ഗണേശ സ്റ്റാളുകൾ സ്ഥാപിക്കാൻ താല്പര്യമുള്ളവർ ഈ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. അപേക്ഷകൾ വേഗം തീർപ്പാക്കുന്നതിനായി വിവിധ വകുപ്പുകളിൽനിന്നുള്ള നോഡൽ ഓഫീസർമാരെ നിയമിച്ച് ബിബിഎംപി ഇതിനകം ഉത്തരവിറക്കിയിട്ടുണ്ട്.
ഓരോ ഡിവിഷനുകളിലെയും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസിൽനിന്ന് അപേക്ഷാഫോം കൈപ്പറ്റി ആവശ്യമായ രേഖകൾ ചേർത്ത് സമർപ്പിക്കണം. അതേസമയം ഈ വർഷം തെർമോക്കോൾ, പ്ലാസ്റ്റർ ഓഫ് പാരിസ്, മറ്റു കെമിക്കൽ കളറുകൾ എന്നിവ ഉപയോഗിച്ച് ഗണേശ വിഗ്രഹങ്ങൾ നിർമിക്കാൻ പാടുള്ളതല്ല. ഈ വസ്തുക്കൾ ഉപയോഗിച്ച് ഗണേശ പ്രതിമ നിർമ്മിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ബിബിഎംപി വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.