ഓണാഘോഷ പരിപാടികൾ ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഇന്ന് നടക്കും. വിവിധ കലാപരിപാടികൾ, ഓണസദ്യ, സാംസ്കാരിക പരിപാടികൾ, സംഗീത നിശ എന്നിവ പരിപാടികളിൽ ഉണ്ടാകും.
ബാംഗ്ലൂര്‍ കേരള സമാജം
ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ഓണാഘോഷങ്ങൾക്ക് സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന ‘ഓണാക്കാഴ്ചകൾ 2023’-ഓടെ തുടക്കമാകും. ലിംഗരാജപുരം ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് സോൺ ചെയർമാൻ ജി. വിനു അധ്യക്ഷത വഹിക്കും. ഊർജ വകുപ്പ് മന്ത്രി കെ.ജെ. ജോർജ്, ടി.എൻ. പ്രതാപൻ എം.പി., പി.സി. മോഹൻ എം.പി., എൻ.എ.ഹാരിസ് എം.എൽ.എ., ബൈരതി ബസവരാജ് എം.എൽ.എ., ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, മുൻ എം.എൽ.എ. നന്ദീഷ് റെഡ്ഡി തുടങ്ങിയവർ സംബന്ധിക്കും.
ശിങ്കാരി മേളം, സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, സിനിമാതാരം രമ്യാ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന സംഗീതസന്ധ്യ എന്നിവയുണ്ടാകും.
വൈറ്റ് ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷൻ
വൈറ്റ് ഫീല്‍ഡ് പ്രവാസി മലയാളി അസോസിയേഷൻ ‘ചിങ്ങനിലാവ് 2023’ ഓണാഘോഷം ഇന്ന് രാവിലെ 10. 30 മുതല്‍ ചന്നസാന്ദ്ര ശ്രീ സായി പാലസില്‍ നടക്കും. വിവിധ കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകും. ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ മഹാദേവപുര എം.എൽ.എ മഞ്ജുള അരവിന്ദ് ലിംബാവലി, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ എന്നിവര്‍ പങ്കെടുക്കും വൈകുന്നേരം 5 ന് പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോ അരങ്ങേറും.
ലൈവ് മ്യൂസിക്കല്‍ ഷോ ടിക്കറ്റുകൾക്ക് : https://in.bookmyshow.com/events/chinganilavu-2023/ET00366285?fbclid=IwAR2omkGP-CWL1jrHjcJATMVRetpeaAbTF47jaQ5ww-LmA077806A–QM1uA
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണോത്സവം ഇന്ന് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപം ദോസ്തി മൈതാനിയില്‍ നടക്കും. അന്തര്‍സംസ്ഥാന വടംവലി മത്സരമാണ് പ്രധാന ആകര്‍ഷകം. കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് അമ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും രണ്ടാംസ്ഥാനക്കാര്‍ക്ക് മുപ്പതിനായിരം രൂപയും ദീപ്തി ട്രോഫിയും രണ്ട് മൂന്നാം സ്ഥാനക്കാര്‍ക്ക് പതിനായിരം രൂപ വീതവും ദീപ്തി ഷീല്‍ഡും സമ്മാനമായി ലഭിക്കും. യതീഷ് ചന്ദ്ര ഐപിഎസ്, മിസ്റ്റര്‍ ഇന്ത്യ പ്രസാദ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പള്ളിയോടം ബീറ്റ്സ്, ജൂനിയര്‍ രാജ്കുമാര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
രാജരാജേശ്വരി നഗർ മലയാളി സമാജം
രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം വാസവി കല്യാണ മണ്ഡപത്തിൽ ഇന്ന് രാവിലെ 7 മണിക്ക് പൂക്കള മത്സരത്തോടെ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ഓണസദ്യ, 1.30 ന് ചെണ്ടമേളം, 2.30 ന് സമ്മേളനം, 3.30 മുതൽ തിരുവാതിര, കലാപരിപാടികൾ തുടർന്ന് നീലേശ്വരം നാദം ഓര്‍ക്കസ്ട്രയുടെ ഗാനമേളയോട് കൂടി സമാപിക്കും.
ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ
ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ (ബിഎംഡബ്ല്യുഎ ) ഓണാഘോഷം നമ്മ ഓണം-2023 ഇന്ന് നടക്കും. ബന്നാർഘട്ട റോഡിലെ എഎംസി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. പൂക്കള മത്സരം, സാംസ്കാരിക പരിപാടികൾ, വടംവലി മത്സരം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം, 6.30 ന് ചലചിത്ര താരവും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും.
ടിക്കറ്റുകൾക്ക്: https://in.bookmyshow.com/events/vineeth-sreenivasan-music-live-bangalore/ET00366229
മാറത്തഹള്ളി ശോഭ ഡ്രീം ഏക്കേഴ്‌സ്
മാറത്തഹള്ളി ശോഭ ഡ്രീം ഏക്കേഴ്‌സിൽ നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ന് വിവിധ പരിപാടികൾ നടക്കും. ഓണസദ്യ, കഥകളി, ഫാഷൻ ഷോ, കലാപരിപാടികൾ എന്നിവയുണ്ടാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.