നീണ്ടനാളായി കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം അന്വേഷിച്ച് തീർപ്പാക്കാനൊരുങ്ങി സിറ്റി പോലീസ്

ബെംഗളൂരു: നീണ്ടനാളായി കെട്ടിക്കിടക്കുന്ന കേസുകൾ അതിവേഗം അന്വേഷിച്ച് തീർപ്പാക്കാനൊരുങ്ങി ബെംഗളൂരു സിറ്റി പോലീസ്. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി കെട്ടികിടക്കുന്ന 1,30,000-ലധികം കേസുകളിൽ അതിവേഗം അന്വേഷണം ആരംഭിക്കാനും തീർപ്പാക്കാനും തീരുമാനിച്ചതായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ക്രൈം), ഉമേഷ് കുമാർ വ്യക്തമാക്കി.
ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന കേസുകൾ മൂന്ന് മാസത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ഉദ്യോഗസ്ഥർക്ക് പാരിതോഷികം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള പോലീസ് സൂപ്രണ്ടുമാരുമായും ഇൻസ്‌പെക്ടർ ജനറലുകളുമായും ഈ നിർദേശം പങ്കുവെച്ചിട്ടുണ്ടെന്നും അവരോടും ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഡിജിപി കുമാർ പറഞ്ഞു. കൊലപാതകം, കവർച്ച, പീഡനം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലുള്ള കേസുകളിൽ പലതും ഇപ്പോഴും തീർപ്പുകൽപ്പിച്ചിട്ടില്ല. പല കേസുകളിലും മതിയായ തെളിവ് ലഭ്യമല്ലാത്തതിനാലായിരുന്നു അന്വേഷണം നിർത്തിവെച്ചത്.
ഓരോ പോലീസ് സ്റ്റേഷനിൽ നിന്നുമുള്ള എല്ലാ കേസുകളുടെയും വിവരങ്ങൾ ശേഖരിച്ച് അവയുടെ അന്വേഷണം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത എഡിജിപി ഉമേഷ് കുമാർ ഊന്നിപ്പറഞ്ഞു. ക്രിമിനൽ കേസ് അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കാൻ ആഴ്ചയിൽ ഒരു ദിവസം അവലോകന യോഗം നടത്താനും ബെംഗളൂരു പരിധിയിലെ പോലീസ് സ്റ്റേഷനുകൾക്ക് അദ്ദേഹം നിർദേശം നൽകി.
നിലവിൽ സംസ്ഥാനത്തുടനീളം പഴയ കേസുകൾ തീർപ്പാക്കുന്നതിൽ രാമനഗര ജില്ലയാണ് മുൻപന്തിയിലുള്ളത്. തൊട്ടുപുറകിൽ യാദ്ഗിർ, ബെംഗളൂരു റൂറൽ, ബെളഗാവി, ധാർവാഡ്, ചിക്കമഗളൂരു പോലീസ് സ്റ്റേഷനികളിലും പകുതിയിലധികം കെട്ടിക്കിടക്കുന്ന കേസുകൾ ഇതിനകം തീർപ്പ് കൽപ്പിച്ചിട്ടുണ്ടെന്ന് കുമാർ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
