Follow News Bengaluru on Google news

കെഎസ്ആർടിസി ബസ് ലോറിയിലിടിച്ച് അഞ്ച് വയസുകാരി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കര്‍ണാടക ആർടിസി ബസ് ലോറിയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ചിത്രദുർഗ ജില്ലയില്‍ ഹിരിയൂർ താലൂക്കിൽ ഗൊല്ലഹള്ളിക്ക് സമീപമാണ് സംഭവം. അഞ്ച് വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് യാത്രക്കാരാണ് മരിച്ചത്. എട്ട് പേർക്ക് പരുക്കേറ്റു.

റായ്ച്ചൂർ ജില്ലയിലെ മാസ്കി സ്വദേശി രവി (23), മാൻവി സ്വദേശി നർസന്ന (5), ബെംഗളൂരു സ്വദേശികളായ മബാമ്മ (35), പാർവതമ്മ (53) എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാരിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു, മറ്റ് മൂന്ന് പേരുടെ മരണം അടുത്തുള്ള ആശുപത്രികളിൽ ചികിത്സക്കിടെയാണ് സംഭവിച്ചത്.

പരുക്കേറ്റ യാത്രക്കാരെ ചിത്രദുർഗ ജനറൽ ആശുപത്രിയിലേക്കും ചല്ലക്കെരെ ടൗണിലെ താലൂക്ക് ജനറൽ ആശുപത്രിയിലേക്കും മാറ്റിയതായി പോലീസ് അറിയിച്ചു. കര്‍ണാടക ആർടിസി ഡ്രൈവർ അമിത വേഗതയിലും അശ്രദ്ധയോടെയുമാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ചിത്രദുര്‍ഗ പോലീസ് സൂപ്രണ്ട് ധർമ്മേന്ദർ കുമാർ മീണ അറിയിച്ചു. പതുക്കെ പോവുകയായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബസിന്റെ ഇടതുവശം പൂർണമായും തകർന്നെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.