ഹിന്ദു വിരുദ്ധ പരാമർശം; നടൻ പ്രകാശ് രാജിനെതിരെ പ്രതിഷേധം

ബെംഗളൂരു: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ പ്രകാശ് രാജിനെതിരെ കർണാടകയിലെ കലബുർഗിയിൽ വൻ പ്രതിഷേധം. പ്രകാശ് രാജിന്റെ കലബുർഗി സന്ദർശനത്തെ തുടർന്നാണ് പ്രതിഷേധം നടന്നത്. കറുത്ത വസ്ത്രം ധരിച്ച പ്രതിഷേധക്കാർ നടനെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി ഉയർത്തുകയും ചെയ്‌തു.
നടനെതിരെ ചില ഹിന്ദുസംഘടനകൾ നടനെതിരെ ജില്ലാ മജിസ്‌ട്രേറ്റിനും ഡെപ്യൂട്ടി കമ്മീഷണർക്കും പരാതി നൽകി. പ്രകാശ് രാജ് കലബുർഗിയിലേക്ക് ഇനിമുതൽ പ്രവേശിക്കുന്നത് തടയണമെന്നും അവർ പരാതിയിൽ ആവശ്യപ്പെട്ടു. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പ്രകാശ് രാജ് കലബുർഗി സന്ദർശിച്ചതോടെയാണ് എതിർപ്പുകൾ ഉയർന്നത്. കലബുർഗിയിൽ നടന്ന ചടങ്ങിനിടെ സനാതനധർമ്മം ഡെങ്കിപ്പനി പോലെയാണെന്ന് നടൻ പറഞ്ഞിരുന്നു. ഇതും വിവാദത്തിന് തിരി കൊളുത്തി.
ഇതിനു മുമ്പും ഹിന്ദുത്വ സംഘടനകളിൽ നിന്നും നടനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രിയെയും രാജ്യത്തെ വലതുപക്ഷ പ്രസ്ഥാനങ്ങളെയും രൂക്ഷമായി വിമർശിക്കുന്നതിനാൽ വലതുപക്ഷ സംഘടനകളുടെ നോട്ടപ്പുള്ളിയാണ് നടൻ. ഓഗസ്‌റ്റ് 20ന്, ചന്ദ്രയാൻ-3 ലാൻഡിംഗിന് മുന്നോടിയായി, താരം ഒരു ചായ വിൽപനക്കാരന്റെ കാർട്ടൂൺ പങ്കുവെച്ചതും വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.