Follow News Bengaluru on Google news

‘സതീശനും വിജയനും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്’; വിഡി സതീശന്റെ ആരോപണം നിഷേധിച്ച്‌ മുഖ്യമന്ത്രി

സോളാര്‍ കേസില്‍ പരാതിക്കാരിയുടെ കത്ത് എത്തിച്ചുനല്‍കിയത് ദല്ലാള്‍ നന്ദകുമാര്‍ ആണെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാറില്‍ രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു ദല്ലാളും തന്നെ വന്ന് കണ്ടിട്ടില്ല. അയാളെ നല്ലപോലെ അറിയാവുന്നവരാണല്ലോ മറുപക്ഷത്തിരിക്കുന്നവര്‍. ദല്ലാള്‍ നന്ദകുമാര്‍ തന്റെയടുത്ത് വന്നുവെന്നത് കഥ മാത്രമാണ്. ഒരിക്കല്‍ നന്ദകുമാര്‍ തന്നെ കാണാന്‍ വന്നിരുന്നു. അന്ന് താന്‍ കേരള ഹൗസില്‍ ഇരിക്കുമ്പോഴാണ്. അന്ന് അവിടെ നിന്ന് ഇറക്കിവിട്ടയാളാണ് താന്‍. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞൂ.

സോളാറില്‍ രാഷ്ട്രീയ താല്‍പര്യത്തോടെ കൈകാര്യം ചെയ്യാൻ ശ്രമിച്ചിട്ടില്ല. പരാതി വരുന്നത് അധികാരത്തില്‍ വന്ന് മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് യു.ഡി.എഫ് ആണ്. സോളാര്‍ കേസ് യു.ഡിയഎഫിന്റെ അഴിമതിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരിയില്‍ നിന്ന് പരാതി എഴുതി വാങ്ങിയിട്ടില്ല. പരാതിയില്‍ നിയമ നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ എത്തി മൂന്നാം ദിവസം മുഖ്യമന്ത്രി സോളാര്‍ കേസിലെ പരാതികാരിയെ കണ്ടുവെന്നും ദല്ലാള്‍ നന്ദകുമാറാണ് ഇടനില നിന്നതെന്നുമായിരുന്നു വിഡി സതീശന്റെ ആരോപണം.

യുഡിഎഫിന്റെ ആരോപണം മുഖ്യമന്ത്രിയ്ക്ക് എതിരാണെന്നും സതീശൻ പറഞ്ഞു. 50 ലക്ഷം രൂപ നല്‍കിയാണ് ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയില്‍ നിന്ന് കത്ത് വാങ്ങിയത്. പക്ഷേ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിന്നീട് പരാതി എഴുതി വാങ്ങി സിബിഐയ്ക്ക് വിടുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.