പി എസ് ശ്രീധരൻ പിള്ളയുടെ കഥകൾ നാട്ടുഭാഷയുടെ കരുത്ത് തെളിയിക്കുന്നു- ചന്ദ്രശേഖര കമ്പാർ

ബെംഗളൂരു: ഗ്രാമ്യജീവിതത്തിലെ നുറുങ്ങു സംഭവങ്ങളെ നാട്ടുഭാഷയുടെ സൗരഭ്യവും കരുത്തും പേറുന്ന ഭാഷയില്‍, ദാര്‍ശനിക മാനങ്ങള്‍ നല്‍കി അവതരിപ്പിക്കുന്ന ശ്രീധരന്‍പിള്ളയുടെ കഥകള്‍ വായനയെ മൂല്യവത്താക്കുന്നുവെന്ന് ജ്ഞാനപീഠജേതാവും കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ അധ്യക്ഷനുമായ ചന്ദ്രശേഖര കമ്പാര്‍. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിളളയുടെ തത്ത വരാതിരിക്കില്ല എന്ന കഥാസമാഹാരത്തിന്റെ കന്നട പരിഭാഷ ഗിളിയു ബാരദേ ഇരദു എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരു ബസവനഗുഡിയിലെ ഡോ. സി അശ്വത് കലാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കര്‍ണ്ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ പിള്ളയുടെ കഥകള്‍ കാലത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ഗവര്‍ണര്‍ ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടു.ഭരണ നൈപുണ്യവും സാഹിത്യ പ്രതിഭയും ഒരുപോലെ സംഗമിക്കപ്പെട്ട വ്യക്തിത്വമാണ് ശ്രീധരന്‍ പിള്ളയുടേതെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
തന്റെ ജീവിത പരിസരങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളാണ് കഥകള്‍ക്ക് ആധാരമെന്ന് മറുപടി പ്രസംഗത്തില്‍ ഗ്രന്ഥകര്‍ത്താവ് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. വിജയ കര്‍ണ്ണാടക എഡിറ്റര്‍ ശ്രീ. സുദര്‍ശന്‍ ചന്നഗിഹള്ളി, കൃതിയുടെ വിവര്‍ത്തക ശ്രീമതി മേരി ജോസഫ് , കന്നട എഴുത്തുകാരി ശോഭാറാവു, പ്രസാധകരായ വീരലോക പബ്ലിക്കേഷന്‍സ് എം ഡി വി. ശ്രീനിവാസ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.