സ്വകാര്യ ട്രാൻസ്‌പോർട് യുണിയനുകൾ ബെംഗളൂരുവിൽ നടത്തിയ ബന്ദ് പിൻവലിച്ചു

ബെംഗളൂരു: ശക്തി പദ്ധതിക്കെതിരെ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്‌പോർട് യുണിയനുകൾ ഇന്ന് നടത്തിയ ബന്ദ് പിൻവലിച്ചു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ബന്ദ് പിൻവലിച്ചതെന്ന് ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ പ്രസിഡന്റ് എസ്. നടരാജ് ശർമ്മ പറഞ്ഞു. യൂണിയൻ ഉന്നയിച്ച 32 ആവശ്യങ്ങളും പരിശോധിച്ച് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ബി. രാമലിംഗ റെഡ്ഡി ഉറപ്പ് നൽകിയതായി ശർമ്മ പറഞ്ഞു.
ഡ്രൈവർമാർക്കായി ഒരു വെൽഫെയർ ബോർഡ് സ്ഥാപിക്കുകയും വിമാനത്താവളത്തിൽ ഇന്ദിര കാന്റീന് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഒല-ഉബർ ആപ്പിന് സമാനമായി സർക്കാർ ഉടൻ ഒരു ഓൺലൈൻ വാഹന ആപ്പ് അവതരിപ്പിക്കും. സ്വകാര്യ ട്രാൻസ്‌പോർട് ജീവനക്കാർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുന്നതിന് സർക്കാർ തുടക്കമിടുമെന്ന് അദ്ദേഹം യൂണിയൻ അംഗങ്ങൾക്ക് ഉറപ്പുനൽകി. എന്നാൽ, സെപ്റ്റംബർ 12നകം മന്ത്രിയിൽ നിന്ന് ഇക്കാര്യങ്ങൾ സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെങ്കിൽ ഗതാഗത വകുപ്പ് ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ശർമ്മ വ്യക്തമാക്കി.
അതേസമയം ഇന്ന് നടത്തിയ സമരം പൂർണ വിജയമാണെന്ന് ശർമ്മ പറഞ്ഞു. നഗരത്തിലെ ചിലയിടങ്ങളിൽ പ്രതിഷേധക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. ഓട്ടോകളും സ്വകാര്യ ടാക്സികളും പൂർണതോതിൽ ഇന്ന് പ്രവർത്തിച്ചില്ല. എന്നിരുന്നാലും പൊതുഗതാഗത സംവിധാനങ്ങൾ എല്ലാം സാധാരണപോലെ പ്രവർത്തിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമായി.
#BengaluruBandhNewsLiveUpdates: Federation of Karnataka State Private Transport Associations calls off strikehttps://t.co/7UQnhh0w66
— The Times Of India (@timesofindia) September 11, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.