യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ജോകോവിച്ചിന്; ലഭിച്ചത് 24ാം ഗ്രാന്‍ഡ്സ്ലാം കിരീടം

യുഎസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെ പരാജയപ്പെടുത്തി കിരീടം നേടി സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച്. നേരിട്ടുളള സെറ്റുകൾക്കാണ് മെദ്‍വദേവിനെ പരാജയപ്പെടുത്തിയത്. സ്കോർ 6-3,7-6,6-3 എന്നിങ്ങനെ ആണ്.
ഈ കിരീടത്തോടെ തന്‍റെ കരിയറിലെ 24ാം ഗ്രാന്‍ഡ്സ്ലാം ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഓപ്പൺ ഇറയിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമുകൾ നേടുന്ന താരമെന്ന നേട്ടം ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി. യുഎസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ് 36 കാരനായ ജോക്കോവിച്ച്. മെദ്‍വദേവിന് ഇത് അഞ്ചാം ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു. 2021ലെ ചാമ്പ്യനാണ് ഡാനിൽ മെദ്‍വദേവ്. അന്നും ഫൈനലില്‍ ജോക്കോവിച്ചായിരുന്നു എതിരാളി.
സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോകോവിച്ച് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്‍വദേവ് ഫൈനലിൽ കടന്നത്. ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‍വദേവ് അൽകരാസിനെ കീഴടക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.