ആന്തരികതയെ കൂടുതൽ സൗമ്യവും സൗന്ദര്യമുള്ളതുമാക്കുകയാവണം സർഗാത്മക രചനകളുടെ ലക്ഷ്യം- കവി സെബാസ്റ്റ്യൻ

ബെംഗളൂരു: നമ്മുടെ ആന്തരികതയെ കൂടുതല്‍ സൗമ്യതയുള്ളതും സൗന്ദര്യമുള്ളതും ആക്കുകയാണ് സര്‍ഗാത്മക സാഹിത്യ രചനകള്‍ ലക്ഷ്യം വെക്കേണ്ടതെന്ന് പ്രമുഖ എഴുത്തുകാരനും പ്രസാധകനുമായ കവി സെബാസ്റ്റ്യന്‍ പറഞ്ഞു. ഏറ്റവും ഈര്‍പ്പമുള്ള പദമായ സ്‌നേഹം പകര്‍ന്നുനല്‍കിക്കൊണ്ട് ഈ ലോകത്തെ ഒന്നുകൂടി സൗന്ദര്യമുള്ളതാക്കുവാനാവണം സാഹിത്യരചനകള്‍ കൊണ്ട് സാധ്യമാക്കേണ്ടത്. ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ സാഹിത്യവും ജീവിതവും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രപഞ്ചത്തെ തന്റെ ആത്മാവിലൂടെ ഒഴുകുവാന്‍ ഓരോ എഴുത്തുകാരനും അനുവദിക്കുമ്പോള്‍ മാത്രമാണ് മൂല്യങ്ങളെ, നമ്മുടെ സംസ്‌കാരത്തെ പ്രകാശപൂര്‍ണ്ണമാക്കുവാന്‍ തോന്ന്യാക്ഷരങ്ങളെ ഫലപ്രദമായി പ്രയോഗിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സാഹിത്യ ശാഖകളില്‍ നിന്നായി തിരഞ്ഞെടുത്ത ബെംഗളൂരുവിലെ എഴുത്തുകാരുടെ നാല് പുസ്തകങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അനില്‍ മിത്രാനന്ദപുരം എഴുതിയ ഇന്നത്തെ ഷെല്ലിയും ഷേക്‌സ്പിയറും എന്ന കവിതാ സമാഹാരം, അംബേദ്കറുടെ ആശയലോകം കെ. ആര്‍. കിഷോറിന്റെ ചരിത്രപഠനം, അവന്‍ അവള്‍ പിന്നെ ഞാനും വി. ആര്‍. ഹര്‍ഷന്റെ നോവല്‍, നവീന്‍ എസ് എഴുതിയ ഒരു വായനക്കാരന്‍ എഴുതിയ കഥകള്‍ തുടങ്ങിയ സാഹിത്യ കൃതികളാണ് ചര്‍ച്ച ചെയ്തത്. സെബാസ്റ്റ്യന്‍, ഡെന്നിസ് പോള്‍, രമ പ്രസന്ന പിഷാരടി, ടി. എം. ശ്രീധരന്‍ എന്നിവര്‍ രചനകളെ അപഗ്രഥിച്ച് സംസാരിച്ചു. ആര്‍. വി. ആചാരി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി. എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു.
ഇന്ദിരാബാലന്‍, അനീസ് അലി, എ. കെ. മൊയ്തീന്‍ , സുദേവന്‍ പുത്തന്‍ചിറ, ഗീതാനാരായണന്‍, സൗദ റഹ്‌മാന്‍, എം. ബി. മോഹന്‍ദാസ്, രവികുമാര്‍ തിരുമല, അര്‍ച്ചനാസുനില്‍, തങ്കച്ചന്‍ പന്തളം, ശാന്തകുമാര്‍ എലപ്പുള്ളി, ഗ്രന്ഥകാരന്മാരായ കെ ആര്‍. കിഷോര്‍, അനില്‍ മിത്രാനന്ദപുരം, നവീന്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി. മുഹമ്മദ് കുനിങ്ങാട് നന്ദി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
