നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ്; അഭിമുഖം കൊച്ചിയിലും മംഗളൂരുവിലും

ബെംഗളൂരു: യു.കെയിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറില്‍ കൊച്ചിയിലും മംഗളൂരുവിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റിലേയ്ക്ക് നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകള്‍ക്ക് സുതാര്യമായ തൊവില്‍ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്.
നഴ്‌സിങ്ങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്‌സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളില്‍ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും.
ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍/ എമര്‍ജന്‍സി നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റര്‍ നഴ്‌സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് സൈക്യാട്രി വാര്‍ഡില്‍ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന് ശേഷം സൈക്കിയാട്രിക് വാര്‍ഡില്‍ കുറഞ്ഞത് 6 മാസം എക്‌സ്പീരിയന്‍സ് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാല്‍ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേര്‍ഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാന്‍ഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോര്‍ട്‌ലിസ്‌റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ നോര്‍ക്ക റൂട്‌സില്‍ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.