പാര്‍ലമെന്‍റ് ജീവനക്കാര്‍ക്ക് ഇനി പുതിയ യൂണിഫോം; കാക്കി പാന്‍റ്സും ക്രീം ഷര്‍ട്ടില്‍ താമര ചിഹ്നവും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോർട്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം നൽകും. ലോക്‌സഭ, രാജ്യസഭ സെക്രട്ടേറിയറ്റ് ജീവനക്കാര്‍, ചേംബര്‍ അറ്റന്‍ഡന്റുമാര്‍ തുടങ്ങിയ സ്റ്റാഫുകള്‍ക്കാണ് പുതിയ യൂണിഫോം നൽകുക. താമര ചിഹ്നം പതിപ്പിച്ച ക്രീം കളര്‍ ഷര്‍ട്ടും കാക്കി പാന്റും ക്രീം കളര്‍ ജാക്കറ്റുമാണ് പുതിയ യൂണിഫോം എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വനിതാ ജീവനക്കാര്‍ക്ക് പുതിയ ഡിസൈനിലുള്ള സാരിയായിരിക്കും ഇനിമുതല്‍. പാര്‍ലമെന്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റമുണ്ട്. നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടേതിന് സമാനമായ യൂണിഫോമായിരിക്കും. ലോക്‌സഭ, രാജ്യസഭ മാര്‍ഷലുമാര്‍ക്ക് മണിപ്പൂരി ശിരോവസ്ത്രമുണ്ടാകും. ഗണേശ ചതുർത്ഥി ദിനം പ്രത്യേക പൂജയോടെയായിരിക്കും പുതിയ പാർലമെന്റ് മന്ദിര പ്രവേശമെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് ഡിസൈനുകൾ തയ്യാറാക്കിയത്. ജൻഡർ ന്യൂട്രൽ യൂണിഫോമുകളായിക്കും നൽകുക. സെപ്റ്റംബർ 18-ന് നിലവിലെ പാർലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുർഥിയായ സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിൽ സമ്മേളനം ചേരും. സെൻട്രൽ ഹാളിൽ പ്രതീകാത്മക സംയുക്ത യോഗം ചേർന്ന് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് പുതിയ പാർലമെന്റിൽ സമ്മേളനം.
അതേസമയം മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ലെന്നും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിപക്ഷത്ത് ആർക്കും അജണ്ടയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും സോണിയാഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നും സോണിയ ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.