ലാവ്‌ലിൻ കേസ് സുപ്രിം കോടതി വീണ്ടും മാറ്റിവച്ചു

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും നീട്ടി. സിബിഐ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബഞ്ച് കേസ് നീട്ടിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ കുറ്റവിമുക്തരായ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐ ഹർജിയാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. ഇത് 34ാമത്തെ തവണയാണ് ലാവ്‌ലിൻ കേസ് മാറ്റിവയ്ക്കുന്നത്.
സിബിഐയ‌്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ എസ്.വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ ലാവ്‌ലിൻ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. വീണ്ടും മാറ്റിവയ‌്ക്കണോ, കുറച്ചുകഴിഞ്ഞ് പരിഗണിക്കണോ എന്ന് ജസ്‌റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിക്കുകയുണ്ടായി. എസ്.വി രാജു മറ്റൊരു കോടതിയിലാണെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും സിബിഐ അറിയിച്ചതോടെ ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. ആരും എതിർക്കാതിരുന്നതോടെ കേസ് മാറ്റി വയ‌്ക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെയും വാദി ഭാഗത്തിന്റെയും അസൗകര്യം മൂലം ദീർഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26-ാം ഇനമായാണ് കോടതി ഇന്ന് കേട്ടത്.
പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.