ഡ്രൈവർ വഴിമാറി ഓടിക്കുന്നതിനിടയിൽ ഓട്ടോയിൽ നിന്നും ചാടിയ മലയാളി യുവതിക്ക് പരുക്ക്

ബെംഗളൂരു: യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ വഴിമാറി ഓടിച്ചതിനെ തുടർന്ന് ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ മലയാളി യുവതിക്ക് പരുക്ക്. ബെംഗളൂരുവിൽ ഡാറ്റാ അനലിസ്റ്റും പ്രശാന്തി ലേഔട്ടിൽ ഹോപ്പ് ഫാമിന് സമീപം പി.ജി.യിൽ താമസക്കാരിയുമായ 24 കാരിക്കാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം മഹാദേവപുര പോലീസ് സ്റ്റേഷൻ പരിധിയിലെ പൈലേ ഔട്ടിലായിരുന്നു സംഭവം. ബി. നാരായണപുരയിൽ നിന്നും ബൃന്ദാവൻ ലേ ഔട്ടിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. യാത്രക്കിടെ ഓട്ടോ ഡ്രൈവർ വഴി മാറ്റി സഞ്ചരിക്കുന്നത് മനസ്സിലാക്കിയ യുവതി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഓട്ടോയുടെ വേഗത കൂട്ടുകയായിരുന്നു. ഇതോടെ അപകടം മനസിലാക്കിയ യുവതി ഓട്ടോയിൽ നിന്നും റോഡിലേക്ക് ചാടുകയായിരുന്നു.വാഹനങ്ങളോ ആൾക്കാരോ ഇല്ലാത്ത വിജനമായ പാതയിലൂടെയാണ് ഡ്രൈവർ ഓട്ടോയെ കൊണ്ടു പോയത്. സംഭവത്തിന് ശേഷം ഡ്രൈവർ ഓട്ടോ നിർത്താതെ കടന്നു കളഞ്ഞു.
പരുക്കേറ്റ യുവതി ബെംഗളൂരുവിൽ ഉള്ള തൻ്റെ സഹോദരിയെ വിവരമറിയിക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. വീഴ്ചയില്‍ വലതു കൈക്കും ഇടുപ്പിനും പരുക്കേറ്റിട്ടുണ്ട്. 30 വയസിനോടടുത്ത് പ്രായമുള്ള ഹിന്ദി സംസാരിക്കുന്ന ആളാണ് ഡ്രൈവറെന്ന് യുവതി പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഓട്ടോയുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് മഹാദേവപുര പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.