തന്റെ ശവം പോലും ബിജെപിയെ സമീപിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: തന്റെ ശവം പോലും ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി. മുമ്പ് താൻ ബിജെപിയിലേക്ക് ചേരാൻ ശ്രമങ്ങൾ നടത്തിയെന്ന് ചിലർ ആരോപിക്കുന്നുണ്ടെന്നും എന്നാൽ അത് സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം താൻ വർഗീയ ശക്തികളോട് പോരാടിയിട്ടുണ്ടെന്നും, ബിജെപി നേതാക്കളെ മറ്റു ആവശ്യങ്ങൾക്ക് കണ്ടിട്ടുണ്ടാകാമെന്നും എന്നാൽ അതിനർത്ഥം തന്റെ ആശയങ്ങൾ ബലികഴിച്ചുവെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ രാഷ്ട്രീയ ജീവിതം തന്നെ മതേതരത്വത്തിന് വേണ്ടിയുള്ളതാണ്, ഞാൻ എല്ലാക്കാലത്തും വർഗീയ ശക്തികൾക്കെതിരെ പോരാടുകയാണ് ചെയ്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ ജെഡിഎസ് നേതാവ് കുമാരസ്വാമി ആണ് സിദ്ധരാമയ്യ ബിജെപിയിൽ ചേരാൻ ശ്രമം നടത്തിയതായി ആരോപിച്ചത്. എന്നാൽ ഈ അവകാശവാദം സിദ്ധരാമയ്യ നിരസിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ കാലം മുതൽ തന്റെ രാഷ്ട്രീയം വർഗീയ ശക്തികൾക്കെതിരായിരുന്നു.
രാജവംശ രാഷ്ട്രീയത്തിന് വേണ്ടിയാണ് കുമാരസ്വാമി ബിജെപിയുമായി കൂട്ടുകൂടുന്നതെന്നും ആരുടെയോ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.