നിപ്പ ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ച 2 പേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ ആരോഗ്യവകുപ്പ്. നിപ്പാ ബാധിച്ച് മരിച്ച കുറ്റ്യാടി സ്വദേശിയായ മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48), വടകര സ്വദേശിയായ മംഗലാട് മമ്പളിക്കുനി ഹാരിസ്(40) എന്നിവരുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. എവിടെ നിന്നാണ് നിപ്പയുടെ ഉറവിടം എന്നറിയുന്നതിനായി മുഹമ്മദിന്റെ പമ്പിൽ നിന്ന് മെഡിക്കല്‍ സംഘം അടക്ക ശേഖരിച്ചു.
ഓഗസ്റ്റ് 30ന് മരിച്ച ആദ്യത്തെ രോഗിയുടെ റൂട്ട് മാപ്പ്;
• ഓഗസ്റ്റ് 22ന് രോഗലക്ഷണങ്ങള്‍ കണ്ടു.
• ഓഗസ്റ്റ് 23ന് തിരുവള്ളൂരിലെ കുടുംബ ചടങ്ങില്‍ പങ്കെടുത്തു.
• ഓഗസ്റ്റ് 25ന് മുള്ളൂര്‍ക്കുന്ന് ഗ്രാമീണ്‍ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി.
• ഓഗസ്റ്റ് 26ന് കുറ്റ്യാടിയിലെ ക്ലിനിക്കില്‍ ഡോക്ടറെ കണ്ടു.
• ഓഗസ്റ്റ് 28ന് തൊട്ടില്‍പ്പാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
• ഓഗസ്റ്റ് 29ന് ആംബുലൻസില്‍ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചു.
• ഓഗസ്റ്റ് 30ന് മരണം സംഭവിച്ചു.
മരിച്ച രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ്
• സെപ്റ്റംബര്‍ അഞ്ചിന് രോഗലക്ഷണങ്ങള്‍ കണ്ടു.
• സെപ്റ്റംബര്‍ ആറിന് ബന്ധു വീട്ടിലെത്തി.
• സെപ്റ്റംബര്‍ 7 ഉച്ചവരെ ബന്ധുവീട്ടില്‍ ശേഷം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി.
• സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 15 നും 10 45 നും ഇടയില്‍ ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. അന്ന് ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയില്‍ മസ്ജിദിലെത്തി.
• സെപ്റ്റംബര്‍ 9ന് രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി.
• സെപ്റ്റംബര്‍ 10ന് രാവിലെ 10.30 നും 11 നും ഇടയില്‍ വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍. അന്ന് ഉച്ചയ്ക്ക് 12 നു മൂന്നിനും ഇടയില്‍ വടകര ജില്ല ആശുപത്രിയില്‍.
• സെപ്റ്റംബര്‍ 11ന് രാവിലെ എട്ടിന് സ്വകാര്യ ക്ലിനിക്കില്‍. അന്ന് രാവിലെ 9നും വൈകിട്ട് 5 നും ഇടയില്‍ വടകര കോപ്പറേറ്റീവ് ആശുപത്രിയില്‍. അന്ന് രാത്രി ഏഴിന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.