Follow the News Bengaluru channel on WhatsApp

വാട്സ്ആപ്പ് ചാനലിൽ പങ്കാളികളായി മമ്മൂട്ടിയും മോഹൻലാലും

വാട്സാപ്പിന്‍റെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനല്‍ ആരംഭിച്ച് മലയാള സിനിമ താരങ്ങളായ മോഹന്‍ലാലും. ഇരുവരും അവരുടെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചത്.

‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിലേക്കുള്ള ക്ഷണം. എന്റെ ഏറ്റവും പുതിയ പ്രോജക്‌റ്റുകളുടെ ഇൻസൈഡ് സ്‌കൂപ്പുകൾക്കായി ഫോളോ ചെയ്യൂ, സിനിമാ പ്രേമികളുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാകൂ’, എന്നാണ് ചാനൽ അവതരിപ്പിച്ച് മോഹൻലാൽ കുറിച്ചത്.

‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് ചെയ്തതില്‍ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതിനാൽ, ചാനലിലേക്ക് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

 

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ?

വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ മറ്റ് ​ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം. ചിത്രങ്ങള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ തുടങ്ങിയവ എല്ലാം തന്നെ ചാനലില്‍ പങ്കുവയ്ക്കാനാകും.

ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത ഒരാൾക്ക് ആ ചാനലില്‍ വരുന്ന സന്ദേശങ്ങള്‍ ‘അപ്‌ഡേറ്റ്‌സ്’ എന്ന പ്രത്യേക ടാബിലാകും കാണാൻ സാധിക്കുക. ചാനലുകൾ തിരയാനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും. അതേസമയം ചാനലില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് 30 ദിവസം മാത്രമെ ആയുസ്സുള്ളൂ. 30 ദിവസത്തിന് ശേഷം അവ നീക്കം ചെയ്യപ്പെടും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.