Follow News Bengaluru on Google news

‘കത്ത് സംഘടിപ്പിച്ചത് വിഎസ് പറഞ്ഞിട്ട്, കൈമാറിയത് ശരണ്യ മനോജ്’; പിണറായി ഇറക്കിവിട്ടില്ലെന്ന് ദല്ലാള്‍ നന്ദകുമാര്‍

സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന പരാതിക്കാരിയുടെ കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്നും കത്ത് സംബന്ധിച്ച്‌ പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ദല്ലാള്‍ നന്ദകുമാര്‍. കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

പിണറായി വിജയൻ തന്നെ ഇറക്കിവിട്ടിട്ടില്ലെന്നും മൂന്നോ നാലോ തവണ കണ്ടിട്ടുണ്ടെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു. പിണറായി വിജയൻ തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല. എ കെ ജി സെന്ററിന് മുന്നിലുള്ള ഫ്ലാറ്റില്‍വച്ചാണ് പിണറായിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയനെ കണ്ടിട്ടില്ല. കേരള ഹൗസില്‍വെച്ചും പിണറായി വിജയനെ കണ്ടിട്ടില്ല. കേരള ഹൗസില്‍വെച്ച്‌ വി എസിന്‍റെ മുറിയാണെന്ന് കരുതി പിണറായിയുടെ മുറിയിലെ ബെല്ലടിച്ചുവെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.

വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും കാണിച്ചതിനുശേഷമാണ് കത്ത് സ്വകാര്യ ചാനലിന് കൈമാറിയതെന്നും നന്ദകുമാര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യമനോജിനെ ബന്ധപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകള്‍ തന്നു. ഇത് വിഎസിന് നല്‍കുകയും അദ്ദേഹം അത് പലകുറിവായിക്കുകയും ചെയ്തു. ഈ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തുവെന്നും നന്ദകുമാര്‍ പറഞ്ഞു.

രണ്ട് മുൻ ആഭ്യന്തരമന്ത്രിമാര്‍ കേസ് കലാപത്തില്‍ കലാശിക്കണമെന്ന് ആഗ്രഹിച്ചുവെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു. ഒരു ചാനലിന് കത്ത് കൈമാറിയത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്നും അതിജീവിതയുമായി സംസാരിച്ച്‌ വ്യക്തത വരുത്തിയ ശേഷമാണ് ചാനല്‍ കത്ത് പുറത്തുവിട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു.

“50 ലക്ഷം രൂപ നല്‍കി ഒരു ചാനലും കത്ത് വാങ്ങില്ല. ഒരു മൊഴിയിലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ചാനലിനെ ഞാൻ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. കത്തിന്റെ ഒറിജിനല്‍ വേണമെന്ന് അവര്‍ പറഞ്ഞു. അത് പ്രകാരം ഒറിജിനല്‍ നല്‍കി. 25 പേജുള്ള കത്താണ് ഒറിജിനലെന്നാണ് വിശ്വാസം. യാതൊരു സാമ്ബത്തിക ഇടപാടും നടന്നിട്ടില്ല- നന്ദകുമാര്‍ പറഞ്ഞു.

എല്‍ ഡി എഫിനെ സംബന്ധിച്ച്‌ സോളാര്‍ കേസ് 2016ലും 2021ലും ഗുണകരമായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞു. ലാവലിൻ സമയത്ത് പിണറായി വിജയനുമായി ചില ഇഷ്ടക്കേടുകളുണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും നന്ദകുമാര്‍ വ്യക്തമാക്കി. കത്ത് തന്റെ കൈയില്‍ കൊണ്ടുതന്നത് ശരണ്യ മനോജാണെന്നും, അയാള്‍ അതിജീവിതയെ വിറ്റ് കാശുണ്ടാക്കുകയാണെന്നും നന്ദകുമാര്‍ ആരോപിച്ചു.

അതിജീവിതയ്ക്ക് 1.25 ലക്ഷം രൂപ നല്‍കി. ശരണ്യ മനോജിന് ഇതിനകത്ത് സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും കെ ബി ഗണേഷ് കുമാറും തമ്മില്‍ സൗഹൃദമുണ്ടെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.