ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ നടപടിയെടുക്കും

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എഡിജിപി (ട്രാഫിക്) അലോക് കുമാർ പറഞ്ഞു. എക്സ്പ്രസ് വേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ബെംഗളൂരു സിറ്റി, രാമനഗര പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സ്പ്രസ് വേ പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.
തെറ്റായ ദിശയിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് തടയാൻ ഈ റൂട്ടിൽ പോലീസ് പട്രോളിംഗ് കർശനമാക്കും. കൂടാതെ നിയമലംഘകർക്കെതിരെ കേസെടുക്കും. അതേസമയം എക്സ്പ്രസ് പാതയിൽ അപകടങ്ങളുടെ നിരക്ക് മുൻമാസങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞെന്നും അലോക് കുമാർ വ്യക്തമാക്കി. വാഹനങ്ങൾക്ക് 80 കിലോമീറ്റർ വേഗപരിധി പോലീസ് നടപ്പിലാക്കുകയും ആക്സസ് നിയന്ത്രിത ഹൈവേ ഉപയോഗിക്കുന്നതിൽ നിന്ന് ബൈക്കുകളും മറ്റു മുച്ചക്ര വാഹനങ്ങൾ നിരോധിക്കുകയും ചെയ്തതിന് ശേഷമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.