ബിജെപി – ജെഡിഎസ് സഖ്യം; അന്തിമ തീരുമാനം മോദിയുടേതെന്ന് ബി. എസ്. യെദിയൂരപ്പ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ബിജെപി – ജെഡിഎസ് സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി. എസ്. യെദിയൂരപ്പ. ബിജെപി-ജെഡിഎസ് സഖ്യം യാഥാര്‍ഥ്യമാകുന്നതില്‍ അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഖ്യത്തെക്കുറിച്ച് ഇരുപാർട്ടികളും ചര്‍ച്ച തുടരുകയാണ്. മോദിയും അമിത് ഷായും കേന്ദ്രനേതൃത്വവും സംയുക്തമായി ഇത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. സീറ്റ് വിഭജനം ഉള്‍പ്പെടെ കേന്ദ്രത്തിന്‍റെ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കുറഞ്ഞത് 25 സീറ്റുകളെങ്കിലും എൻഡിഎ സഖ്യം സ്വന്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സഖ്യം സംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടാകുമെന്ന് മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. ദേവഗൗഡയും അറിയിച്ചു. ബിജെപിയുമായി യോജിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.