Follow News Bengaluru on Google news

ലഹരിക്കടത്ത്; 15 മലയാളികളടക്കം 34 പേർ പിടിയിൽ

ബെംഗളൂരു : ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ മലയാളികളടക്കം 34 പേരെ അറസ്റ്റുചെയ്തതായി സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറിയിച്ചു. ഇവരിൽനിന്ന് 2.42 കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പിടിച്ചെടുത്തതായും സിസിബി അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായവരിൽ 15 പേർ മലയാളികളാണ്. നൈജീരിയന്‍ സ്വദേശിയായ ഒരാളും കർണാടക സ്വദേശികളായ പത്തു പേരും ബിഹാർ സ്വദേശികളായ നാലുപേരും ഒഡിഷ സ്വദേശികളായ രണ്ടുപേരും ഹരിയാണ സ്വദേശിയായ ഒരാളും അസം സ്വദേശിയായ ഒരാളും പിടിയിലായവരില്‍പ്പെടുന്നു.

37 കിലോഗ്രാം കഞ്ചാവ്, 167 ഗ്രാം എം.ഡി.എം.എ., 70 എൽ.എസ്.ഡി. സ്ട്രിപ്പുകൾ, 620 എക്സ്റ്റസി ഗുളികകൾ, 495 ഗ്രാം ചരസ്, 84 ഗ്രാം ഹൈഡ്രോ കഞ്ചാവ്, 72 ഗ്രാം കൊക്കെയ്ൻ, 1.26 കിലോഗ്രാം ഹാഷിഷ് ഓയിൽ, 30 മൊബൈൽ ഫോണുകൾ, അഞ്ച് ഇരുചക്ര വാഹനങ്ങൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തതായി സി.സി.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈറ്റ്ഫീൽഡ്, വർത്തൂർ, കോട്ടൺപേട്ട്, ബൊമ്മനഹള്ളി, മൈക്കോ ലേഔട്ട്, ആർടി നഗർ, ഗിരിനഗർ, കെങ്കേരി, ചാമരാജ്പേട്ട്, ബൈയപ്പനഹള്ളി, രാമമൂർത്തി നഗർ, കൊടിഗെഹള്ളി, കെആർ പുരം, പരപ്പന അഗ്രഹാര, ഹെന്നൂർ, കോതനൂർ, യെലഹങ്ക, ജെജെ നഗർ, ഹുളിമാവ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ  നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.