പിതാവ് കാറില്‍വെച്ച് മറന്നു; ചൂട് സഹിക്കാനാവാതെ 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു

പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കാറില്‍വെച്ച് മറന്നതോടെ ചൂട് സഹിക്കാനാവാതെ കുഞ്ഞ് മരിച്ചു. പോര്‍ച്ചുഗലിലാണ് സംഭവം. നോവ യൂണിവേഴ്‌സിറ്റിയിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റിയാണ് കുഞ്ഞിന്റെ പിതാവ്.
കുഞ്ഞിനെ കാംപസിലെ ക്രഷില്‍ കൊണ്ടാക്കാനായി എത്തിയതായിരുന്നു പിതാവ്. ജോലിക്കു പോകുന്നതിന് മുമ്പ് കുഞ്ഞിനെ പതിവായി ക്രഷില്‍ കൊണ്ടുവിടുമായിരുന്നു. എന്നാല്‍ സംഭവ ദിവസം കുഞ്ഞിനെ ക്രഷിലാക്കാന്‍ മറന്ന പിതാവ് നേരെ ഓഫീസില്‍ പോയി. ഏഴ് മണിക്കൂര്‍ കഴിഞ്ഞ് കാറിനടുത്തെത്തിയപ്പോഴാണ് പിതാവിന് ഇക്കാര്യം ഓര്‍മ വന്നത്. കാർ തുടർന്ന് നോക്കിയപ്പോൾ പിന്‍സീറ്റില്‍ അബോധാവസ്ഥയിലായിരുന്നു കുഞ്ഞ്.
കുഞ്ഞിനെ ഉണര്‍ത്താന്‍ അദ്ദേഹം പലതവണ ശ്രമിച്ചുനോക്കി. എങ്കിലും കുഞ്ഞിന് ഒരു പ്രതികരണവുമുണ്ടായില്ല. ഉടന്‍ എമർജൻസി ഹെൽപ്പ്ലൈനിൽ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്ന് പരിശോധിച്ചതിന് ശേഷം കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. പുറത്ത് 26 ഡിഗ്രി സെല്‍ഷ്യസ് താപനില ആണെങ്കില്‍ കാറിനുള്ളില്‍ അത് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.
10-Month-Old Baby Dies After Father Leaves Her Inside Hot Car By Mistake.https://t.co/wHQxguv6jf
— TIMES NOW (@TimesNow) September 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.