സ്‌കൂളിൽ ഭക്ഷ്യവിഷബാധ: 24 വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു :ചിത്രദുർഗ ജില്ലയിലെ മൗലാന ആസാദ് മോഡൽ സ്‌കൂളിലെ ഇരുപത്തിനാല് വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർക്കാർ ന്യൂനപക്ഷ പ്രൈമറി സ്കൂളിലാണ് സംഭവം.
ബുധനാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉച്ചഭക്ഷണത്തിന്റെ ഭാഗമായുള്ള മധുരപലഹാരം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾ ഛർദിക്കുകയായിരുന്നു. തുടക്കത്തിൽ മൂന്ന് വിദ്യാർഥികൾ ഛർദ്ദിക്കാൻ തുടങ്ങിയെന്നും പിന്നീട് ബാക്കിയുള്ളവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂൾ അധികൃതര്‍ ചിത്രദുർഗ താലൂക്കിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ വിവരമറിയിക്കുകയും വിദ്യാർഥികളെ ജില്ലാ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരുമാസംമുമ്പ് ചിത്രദുർഗയിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് ആറുപേർ മരിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.