ഗോമതി ഐറിസ് മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളുരു : ബൊമ്മസാന്ദ്ര ആര്‍.കെ ടൗൺഷിപ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം “ആരവം-2023” സംഘടിപ്പിച്ചു. ബിനു ദിവാകരൻ, വി.ആര്‍. ബിനു, സതീഷ് റെഡ്‌ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
രണ്ടു ദിവസങ്ങളായി നടന്ന ഓണാഘോഷത്തില്‍ ഘോഷയാത്ര, താലപ്പൊലി, അത്തപൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരിക് പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങിയ നിരവധി നാടൻ മത്സരങ്ങളും, ഓണസദ്യയും ഉണ്ടായിരുന്നു. ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും, ഓണം ഫാഷൻഷോയും ആഘോഷങ്ങൾക്കു മാറ്റു കൂട്ടി.
ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കലാസന്ധ്യയിൽ നൂറിൽപരം കലാകാരൻന്മാരും, കലാകാരികളും പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി. ജോൺ കോശി, ഷിജോ ജോൺ, ജിബി ജേക്കബ്, രജീഷ് ചെങ്ങാട്ട്, നീനു പങ്കജ് എന്നിവർ നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.