മോദി സർക്കാരിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ആദ്യ റാലി ഭോപ്പാലിൽ

ഇന്ത്യ കൂട്ടായ്‌മയുടെ ആദ്യ പൊതുസമ്മേളനം ഒക്‌ടോബർ ആദ്യ വാരം ഭോപ്പാലിൽ സംഘടിപ്പിക്കും. കടുത്ത വിലക്കയറ്റം, തൊഴിലില്ലായ്‌മ, മോദി സർക്കാരിന്റെ അഴിമതി എന്നിവ പൊതുസമ്മേളനത്തിൽ ഉയർത്തും. ഇന്ത്യ കൂട്ടായ്‌മയുടെ ആദ്യ ഏകോപനസമിതി യോഗത്തിന്റെതാണ് തീരുമാനം. രാജ്യത്തിന്റെ മറ്റ് ഭാഗത്തും പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം സാധ്യമായ സംസ്ഥാനങ്ങളില്‍ സീറ്റ് പങ്കുവയ്ക്കൽ പ്രക്രിയക്ക് തുടക്കമിടാനും എൻസിപി പ്രസിഡന്റ് ശരദ് പവാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ദേശീയതലത്തില്‍ ജാതി സെൻസസ് അജണ്ടയായി പ്രതിപക്ഷസഖ്യം ഉയർത്തും. ദേശീയതലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന നീക്കമാണിത്. ഒബിസി കണക്കെടുപ്പ് 1931 നുശേഷം രാജ്യത്ത് നടന്നിട്ടില്ല. പൂർണമായും മോദി സർക്കാരിനെ അനുകൂലിക്കുന്ന വാർത്താവതാരകരുടെ ചർച്ചകൾ ബഹിഷ്‌ക്കരിക്കാനും യോഗത്തിൽ ധാരണയായി.
യോഗത്തിൽ ഹേമന്ദ് സൊറൻ (ജെഎംഎം), തേജസ്വി യാദവ് (ആർജെഡി), ടി. ആർ ബാലു (ഡിഎംകെ), ഡി. രാജ (സിപിഐ), കെ. സി. വേണുഗോപാൽ (കോൺഗ്രസ്), ഒമർ അബ്‌ദുള്ള (എൻസി), മെഹ്‌ബൂബ മുഫ്‌തി (പിഡിപി), രാഘവ് ചദ്ദ (എഎപി), സഞ്‌ജയ് റൗത്ത് (ശിവസേന), സഞ്‌ജയ് ഝാ (ജെഡിയു), ജാവേദ് അലി (എസ്‌പി) എന്നിവർ പങ്കെടുത്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഇഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനാൽ തൃണമൂലിന്റെ അഭിഷേക് ബാനർജിക്ക് യോഗത്തിനെത്താനായില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.