കടമക്കുടിയിലെ കൂട്ട ആത്മഹത്യ; ഓണ്‍ലൈൻ ആപ്പിനെതിരെ കേസ്

വരാപ്പുഴ: കടമക്കുടിയിലെ കൂട്ട ആത്മഹത്യയില്‍ ഓണ്‍ലൈൻ ആപ്പിനെതിരെ പോലീസ് കേസെടുത്തു. ഓണ്‍ലൈൻ ആപ്പായ ഹാപ്പി വാലറ്റിനെതിരെയാണ് കേസ്. മരിച്ചവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വരാപ്പുഴ പോലീസ് കേസെടുത്തത്.
കുട്ടികളടക്കം നാലുപേരുടെ കൂട്ടമരണത്തിന്റെ ദുഃഖത്തിനിടെയും ഓണ്‍ലൈന്‍ ആപ്പുകാര്‍ മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ഭീഷണിസന്ദേശം അയക്കുന്നതും തുടരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയുമായാണ് ബന്ധുക്കള്‍ക്ക് ഭീഷണിസന്ദേശം വാട്‌സാപ്പില്‍ ലഭിച്ചത്.
മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും എത്രയുംവേഗം പണം അടയ്ക്കാന്‍ പറയണമെന്ന സന്ദേശവുമാണ് ബന്ധുക്കളുടെ വാട്‌സാപ്പില്‍വന്നിട്ടുള്ളത്. ചിലര്‍ക്ക് ഹിന്ദിയിലുള്ള ഒരു ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്. പലനമ്പറുകളില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നതെന്നും ഇതിനെതിരേ എത്രയുംവേഗം നടപടിവേണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടില്‍ നിജോയെയും ഭാര്യ ശില്‍പയെയും ഏഴും അഞ്ചും വയസുള്ള മക്കളായ എയ്ബല്‍, ആരോണ്‍ എന്നിവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയില്‍ കണ്ടെടുത്ത കത്തില്‍ പറഞ്ഞിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.