ജലലഭ്യത കുറവ്; കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി നിർദേശം നടപ്പാക്കാനാവില്ലെന്ന് കർണാടക

ബെംഗളൂരു: തമിഴ്നാടിന് പ്രതിദിനം 5000 ഘനയടി ജലം വിട്ടുനൽകണമെന്നുള്ള കാവേരി വാട്ടർ റെഗുലേഷൻ അതോറിറ്റിയുടെ നിർദേശം നടപ്പാക്കാനാവില്ലെന്ന് കർണാടക. വിട്ടുനൽകാൻ മാത്രമുള്ള ജലം അണക്കെട്ടുകളിൽ ഇല്ലെന്ന് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം വ്യക്തമാക്കി. വിഷയത്തിൽ അപ്പീൽ നൽകാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി. പ്രശ്നം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാനും സിദ്ധരാമയ്യ പറഞ്ഞു.
അടുത്ത 15 ദിവസത്തേക്ക് തമിഴ് നാടിന് ജലം വിട്ടു കൊടുക്കാനായിരുന്നു കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകയോട് ആവശ്യപ്പെട്ടത്. 125 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴയാണ് സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിൽ രേഖപ്പെടുത്തയത്. നിലവിൽ അണക്കെട്ടിൽ 53 ടിഎംസി ജലം മാത്രമേ ഉള്ളു. കർണാടകയിലെ ആവശ്യങ്ങൾക്ക് മാത്രം 106 ടി.എം.സി ജലം വേണം. അതേ സമയം ഇതുവരെ 99 ടി.എം.സി ജലമാണ് തമിഴ് നാടിന് നൽകേണ്ടത്. എന്നിരുന്നാലും സെപ്റ്റംബർ 11 വരെ 37.7 ടിഎംസി ജലം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉപമുഖ്യമന്ത്രി ഡി. കെ.ശിവകുമാർ ഡൽഹിയിൽ നിയവിദഗ്ധരുമായി ചർച്ച നടത്തുമെന്നും കർണാടകയിൽ നിന്നുള്ള എം.പിമാരേയും കേന്ദ്രമന്ത്രിമാരേയും പങ്കെടുപ്പിച്ച് ഡൽഹിയിൽ ചർച്ച നടത്തുമെന്നും സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.