ബെംഗളൂരുവിലെ 13 ആർടിഒ ഓഫിസുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അഴിമതിയാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബെംഗളൂരുവിലെ 13 റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒ) റെയ്ഡ് നടത്തി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് കെ. എൻ. ഫനീന്ദ്രയുടെ നേതൃത്വത്തിൽ യശ്വന്ത്പുർ, ജയനഗർ, ഇന്ദിരാനഗർ, ജ്ഞാനഭാരതി, യെലഹങ്ക, രാജാജിനഗർ അടക്കമുള്ള പ്രദേശങ്ങളിലെ ആർടിഒ ഓഫിസുകളിലാണ് റെയ്ഡ് നടന്നത്.
വാഹന ഉടമകളിൽ നിന്നും, ഏജന്റുമാരിൽ നിന്നും ആർടിഒ ഉദ്യോഗസ്ഥർ അനധികൃതമായി പണം വാങ്ങുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്നാണ് റെയ്ഡ് നടത്താൻ ലോകായുക്ത തീരുമാനിച്ചത്. ജയനഗർ, രാജാജിനഗർ ആർടിഒകളിൽ ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീലും സംഘവുമാണ് റെയ്ഡ് നടത്തിയത്. ചില ആർടിഒ ഓഫിസുകളിൽ നിന്നും ഏതാനും രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ലോകായുക്ത ജസ്റ്റിസ് ബി. എസ്. പാട്ടീൽ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.