കാമുകിയും കുടുംബവും ബ്ലാക്‌മെയില്‍ ചെയ്തു; ഫേസ് ബുക്ക് ലൈവിനിടെ യുവാവ് നദിയില്‍ ചാടി ജീവനൊടുക്കി

കാമുകിയും കുടുംബവും ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് വിവാഹിതനായ യുവാവ് ഫേസ്ബുക്ക് ലൈവിനിടെ ജീവനൊടുക്കി. നാഗ്പൂരിലാണ് സംഭവം. 38 കാരനായ മനീഷാണ് മരിച്ചത്. തന്റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്റെ ആരോപണം.
5 ലക്ഷം രൂപ യുവതിയും കുടുംബവും ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍ പോലീസില്‍ തനിക്കെതിരെ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയതായും മനീഷ് പറഞ്ഞു. യുവതിയെ സെപ്റ്റംബര്‍ ആറിന് വീട്ടില്‍ നിന്നും കാണാതായിരുന്നു. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്ന് കുടുംബം ആരോപിക്കുകയുണ്ടായി. എന്നാല്‍ യുവതിയുമായി ശാരീരിക ബന്ധമുണ്ടായിട്ടില്ലെന്ന് മനീഷ് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം മനീഷ് ബലാത്സംഗം ചെയ്‌തെന്ന ആരോപണം യുവതി ഉന്നയിച്ചു. അതേസമയം യുവതിയും കുടുംബവും പണം ആഴശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മനീഷിന്റെ ആരോപണം. മനീഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത് യുവതിയും യുവതിയുടെ കുടുംബവും ഒരു ഫോട്ടോ സ്റ്റുഡിയോ ഓപ്പറേറ്ററുമാണ് തന്റെ മരണത്തിനുത്തരവാദികളെന്നാണ്.
മനീഷ് വിവാഹിതനാണ് മൂന്ന് കുട്ടികളുമുണ്ട്. നദിയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാഗ്പൂരിലെ കലമന പോലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.