Follow News Bengaluru on Google news

വാട്സ്‌ആപ്പില്‍ ചാനല്‍ ഫീച്ചര്‍ അവതരിപ്പിച്ച്‌ മെറ്റ

വാട്സ്‌ആപ്പില്‍ നിരവധി മാറ്റങ്ങളണ് മെറ്റ ഈ വര്‍ഷം അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചറാണ് ഇന്ത്യയില്‍ മെറ്റ കൊണ്ടുവന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ ഇനി വാട്സാപ്പ് വഴിയും പങ്കുവെക്കാനാകും.

2023 ജൂണിലാണ് ഈ ഫീച്ചര്‍ വാട്സ്‌ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. മറ്റു ചാറ്റുകളില്‍ നിന്ന് വിഭിന്നമായി ചാനലുകള്‍ പിന്തുടരുന്നവര്‍ക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐഡന്റിറ്റി അറിയാൻ സാധിക്കില്ല. എന്നാല്‍ അഡ്മിന് ഫോളോവേഴ്സിൻ്റെ പ്രൊഫൈല്‍ കാണാൻ സാധിക്കും. അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യക്ക് പുറമെ 150ലധികം രാജ്യങ്ങളില്‍ വാട്സാപ്പിന്റെ ഈ ഫീച്ചര്‍ ലഭിക്കുന്നുണ്ട്.

ഇതിനായി വാട്‌സ്‌ആപ്പ് അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബ് അവതരിപ്പിക്കുന്നുണ്ട്. നേരത്തെ സ്റ്റാറ്റസ് ടാബുള്ളിടത്താണ് ഇപ്പോള്‍ അപ്‌ഡേറ്റസ് ടാബുള്ളത്. ഇൻവിറ്റേഷൻ ലിങ്കിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ഒരു ചാനലിലേക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുക. ഉപയോക്താക്കള്‍ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച്‌ ചാനലുകള്‍ സെര്‍ച്ച്‌ ചെയ്തു കണ്ടു പിടിക്കാൻ സാധിക്കും.

ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികള്‍ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാനാവുക. ആകെ പ്രതികരണങ്ങളുടെ എണ്ണം കാണാൻ സാധിക്കുമെങ്കിലും അഡ്മിന്റെ വ്യക്തിഗതമായ മറുപടി ഫോളോവേഴ്‌സിന് കാണാൻ സാധിക്കില്ല. അഡ്മിന് തന്റെ പോസ്റ്റുകള്‍ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകള്‍ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.

ചാനലില്‍ മെസേജുകള്‍ അധികമാകുന്നത് നിയന്ത്രിക്കാൻ 30 ദിവസം മാത്രമെ വാട്‌സ്‌ആപ്പ് ചാനല്‍ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്‌സിന്റെ ഡിവൈസില്‍ അപ്‌ഡേറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാര്‍ക്ക് അവരുടെ ചാനലുകളില്‍ സ്‌ക്രീൻഷോട്ടുകള്‍ എടുക്കുന്നതും ഫോര്‍വേര്‍ഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്പനി ഉടൻ അവതരിപ്പിച്ചേക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.