‘മാപ്പ് പറയില്ല, സ്ത്രീകളാണ് പുരുഷനെ ഉപഭോഗവസ്‌തുവായി കാണുന്നത്’; വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി അലൻസിയര്‍

കേരള ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയര്‍ ലോപ്പസ്. ഒരു മാദ്ധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് വീണ്ടും അലൻസിയറിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നതെന്നും മാപ്പ് പറയില്ലെന്നും അലൻസിയര്‍ പറഞ്ഞു.
‘സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളു. ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാൻ ശ്രമിച്ചാല്‍ കുടുങ്ങില്ല. സ്ത്രീ പ്രതിമ എന്നെ പ്രലോഭിപ്പിക്കുന്നില്ല. സ്ത്രീയെ കാണിച്ച് പ്രലോഭിപ്പിക്കരുത് എന്നാണ് പറഞ്ഞത്. എന്തുകൊണ്ട് പുരുഷ പ്രതിമ തരുന്നില്ല. സ്ത്രീകളാണ് പുരുഷനെ ഉപഭോഗ വസ്തുവായി കാണുന്നത്. എന്ത് അപമാനമാണ് നടത്തിയത്. ഇതിലെ സ്ത്രീ വിരുദ്ധത എനിക്ക് മനസിലാകുന്നില്ല. എനിക്ക് ആണ്‍കരുത്തുള്ള പ്രതിമ വേണമെന്ന് പറഞ്ഞു. അതിനെന്താണ് തെറ്റ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മാപ്പ് പറയുകയുമില്ല. – അലൻസിയര്‍ വ്യക്തമാക്കി.
ഞാനൊരു സ്ത്രീവിരുദ്ധൻ ഒന്നുമല്ല. അതൊക്കെ മനസിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്‍റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് അലൻസിയറിന്‍റെ വിശദീകരണം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
