‘നാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണം’; ഇടുക്കി കളക്‌ട്രേറ്റിനു മുന്നില്‍ ഒത്തുകൂടി അരിക്കൊമ്പൻ ഫാൻസ്

ചിന്നക്കനാലില്‍ നിന്നും നാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അരിക്കൊമ്പൻ ഫാൻസ്. ഇടുക്കി കളക്‌ട്രേറ്റിലാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒത്തുകൂടിയത്. ചിന്നകനല്‍, ശാന്തൻപാറ മേഖലകളില്‍ അരികൊമ്പന്റെ ശല്യം രൂക്ഷമായിരുന്നതിനാലാണ് ആനയെ ഇവിടെ നിന്നും മാറ്റിയത്.
ചിന്നകനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്കും പിന്നീട് തമിഴ്നാട് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെ മാറ്റിയത്. റേഡിയോ കോളര്‍ ഉണ്ടായിട്ടും ആനയുടെ വിവരവും ലഭിക്കുന്നില്ലെന്നും തമിഴ്നാട് സര്‍ക്കാര്‍ അരികൊമ്പന്റെ ഇപ്പോഴുള്ള ചിത്രങ്ങള്‍ പുറത്ത് വിടാത്തതില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് അരിക്കൊമ്പൻ സ്നേഹികള്‍ ഇടുക്കി കളക്‌ട്രേറ്റില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്.
ധര്‍ണ്ണ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ച് ആനയെ തിരികെ എത്തിക്കണമെന്ന് വാവ സുരേഷ് ആവശ്യപ്പെട്ടു. ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും കൈയ്യേറ്റക്കാരുടെയും റിസോട്ട് മാഫിയായുടെയും ഇടപെടല്‍ മൂലമാണ് അരിക്കൊമ്പനെ നാട് കടത്തിയതെന്നും ഈ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്ക് കൊമ്പൻ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.