കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉണ്ടായേക്കുമെന്ന് സൂചന; ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും

കേരളത്തില്‍ മന്ത്രിസഭയിൽ അഴിച്ചു പണി ഉണ്ടായേക്കുമെന്ന് സൂചന. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വന്നേക്കും. മുൻധാരണ പ്രകാരം ആന്‍റണി രാജുവിനും അഹമ്മദ് ദേവർ കോവിലിനുമാണ് മാറ്റം വരേണ്ടത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകുന്നതിൽ സിപിഎമ്മിൽ ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന് പകരമാണ് ഗണേഷ് കുമാർ മന്ത്രി സഭയിൽ എത്തേണ്ടത്. ഗണേഷ് കുമാറിന്‍റെ സർക്കാരിനോടുള്ള സമീപനവും നിലപാടുകളുമെല്ലാം ഇക്കാര്യത്തിൽ ഗണേഷ് കുമാറിന് തിരിച്ചടിയായേക്കും. മാത്രമല്ല, നിലവിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വകുപ്പുകളിൽ നേരിടുന്ന വലിയ പ്രതിസന്ധിക്കിടെ ഗണേഷ് കുമാറിന് വകുപ്പ് കൈമാറുന്നതിൽ വലിയ എതിർപ്പുകളാണ് പാർട്ടിയിൽ ഉയരുന്നത്.
വനംവകുപ്പ് ഗണേഷിനെ ഏൽപ്പിച്ച്, നിലവിലെ വനംമന്ത്രി എ.കെ.ശശീന്ദ്രന് ഗതാഗത വകുപ്പ് കൈമാറാനാണ് നീക്കമെന്നും സൂചനയുണ്ട്. സ്പീക്കർ എ.എൻ. ഷംസീർ മന്ത്രി സഭയിലേക്ക് തിരിച്ചെത്തുകയും ആരോഗ്യ മന്ത്രി വീണാ ജോർജ് സ്പീക്കറാവുകയും ചെയ്തേക്കുമെന്നുമുള്ള സൂചനകളും വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർണായക യോഗം അടുത്തയാഴ്ച ചേരുമെന്നാണ് വിവരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.