അപലപനീയം; അലന്‍സിയറുടെ വിവാദ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ വനിതാ കമ്മിഷന്‍. പ്രസ്താവന അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയുമെന്ന് കമ്മിഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു വരുന്നതിനിടെയാണ് വനിതാ കമ്മിഷന്റെ പ്രതികരണം.
2022ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയാണ് അലന്‍സിയര്‍ വിവാദ പരാമര്‍ശം നടത്തിയത്.‘സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’. ഇതായിരുന്നു അലന്‍സിയറുടെ വിവാദ പ്രസ്താവന. പ്രത്യേക ജൂറി പരാമര്‍ശം നല്‍കി അപമാനിക്കരുതെന്നും പ്രത്യേക ജൂറി പുരസ്‌കാരം കിട്ടുന്നവര്‍ക്ക് സ്വര്‍ണം പൂശിയ ശില്‍പം നല്‍കണമെന്നും നടന്‍ ആവശ്യപ്പെട്ടു. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുതെന്നും പൈസ കൂട്ടിത്തരണം, അപേക്ഷയാണെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു.
അലന്‍സിയറുടെ പ്രസ്താവനയെ മന്ത്രി ആര്‍.ബിന്ദു വിമര്‍ശിച്ചിരുന്നു. പരാമര്‍ശം ഖേദകരമാണെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പ്രതികരിച്ചു. ‘മനസില്‍ അടിഞ്ഞുകൂടിയ പുരുഷാധിപത്യത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഉണ്ടായത്. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അതു മാറ്റിയെടുക്കാന്‍ സാധിക്കൂ. അതുപോലൊരു വേദിയില്‍വച്ച് അത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. നടന്റെ പ്രതികരണം നിര്‍ഭാഗ്യകരം’, മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
