നിപ വൈറസ്; വവ്വാലിനെ വലയിട്ട് പിടികൂടി കേന്ദ്ര സംഘം

നിപ ഉറവിടം കണ്ടെത്താനായി വവ്വാലിനെ പിടികൂടി. കേന്ദ്ര സംഘത്തിനൊപ്പമെത്തിയ പ്രത്യേക വിഭാഗമാണ് മരുതോങ്കരയിൽ നിപ്പ ബാധിച്ച് മരിച്ചയാളുടെ വീടിന് പരിസരത്ത് വവ്വാലിനു വേണ്ടി വലയിട്ടത്. വൈകീട്ടോടെ വലയിൽ വവ്വാൽ കുടുങ്ങി. ഇതിനെ സംഘം പിടികൂടി പരിശോധനയ്ക്കായി മാറ്റി. ഈ വവ്വാലിൽ നിപ്പ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക. നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും.
വൈറസിന്റെ ഉറവിടം കണ്ടെത്താൻ കുറ്റ്യാടിയിൽ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു. മരുതോങ്കര പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കള്ളാട് സ്വദേശിയുടെ വീടും പരിസരവും കേന്ദ്ര സംഘം സന്ദർശിച്ചു. ഇദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു. ഇദ്ദേഹത്തിന്റെ വീടിന്റെ സമീപമുള്ള പ്രദേശങ്ങളും കേന്ദ്ര സംഘം സന്ദർശിച്ചു. വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ് കുമാർ, ഗജേന്ദ്രസിംഗ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
