വസ്തു തര്‍ക്കം: 3 പേരെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. സംഭവത്തിനു പിന്നാലെ, കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ സമീപത്തെ വീടുകളും കടകളും കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ക്രൂര കൊലപാതകം നടന്നത്. ഹോരിലാല്‍, മകള്‍ ബ്രിജ്കാലി, മരുമകന്‍ ശിവശരണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഉറങ്ങിക്കിടക്കുമ്പോൾ ചിലര്‍ വീട്ടില്‍ കയറി ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗ്രാമവാസിയായ സുഭാഷുമായി ഹോരിലാലിന് ഭൂമി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തില്‍ പ്രകോപിതരായ ചിലര്‍ പ്രതിയുടെ ഉള്‍പ്പെടെ ആറോളം വീടുകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ വിധേയമാക്കി.
മൃതദേഹം ഏറ്റെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തു. പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. പ്രതികളായ നാലുപേരുടെ പേര് വിവരങ്ങള്‍ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.