ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെതിരായ കുറ്റപത്രം കോടതിയില്‍ വായിച്ചു

ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയുടെ ഭാഗമായി പ്രതി അസ്ഫാക് ആലത്തെ കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രത്തില്‍ പോലീസ് ചുമത്തിയ ചില വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നത് സംബന്ധിച്ച് എറണാകുളം പോക്‌സോ കോടതി സംശയം ഉന്നയിച്ചു.
ബലാത്സംഗത്തിനിടെയുള്ള പരുക്കാണ് മരണകാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഡോക്ടറുടെ മൊഴി കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതി അസ്ഫാക് ആലത്തിനുമേല്‍ ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമോ എന്നതില്‍ പ്രാഥമിക വാദം കേട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്.
15 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു.
വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. കേസില്‍ 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണയില്‍ പ്രതിക്കും സാക്ഷികള്‍ക്കുമായി പരിഭാഷാ സാഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.