ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ആറ് റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും പിന്തുണ നല്‍കാന്‍ അക്സര്‍ പട്ടേല്‍ ഒഴികെ മറ്റാര്‍ക്കും കഴിയാഞ്ഞതോടെ ഇന്ത്യ ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലും 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ പട്ടേലും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല.
ബംഗ്ലാദേശിന്റെ സ്പിന്‍ നിരയ്‌ക്കെതിരെ ഇന്ത്യ വിയര്‍ക്കുന്ന കാഴ്ച്ചയാണ് മത്സരത്തില്‍ കണ്ടത്. ഗില്‍ ഒരറ്റത്ത് നിന്ന് ബാറ്റുവീശിയപ്പോഴും പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ രോഹിത് ശര്‍മ(0) പുറത്തായി. തന്‍സീം ഹസന്റെ പന്തിലായിരുന്നു പുറത്താകല്‍. കെഎല്‍ രാഹുല്‍(19) ഇഷാന്‍ കിഷന്‍(5) എന്നിവരും റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. അതേമസമയം ക്ഷമ പാലിച്ചാണ് മികച്ച സ്‌കോറിലേക്ക് എത്തിയത്. 133 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. രവീന്ദ്ര ജഡേജ(7) ടൂര്‍ണമെന്റില്‍ വീണ്ടും പരാജയപ്പെട്ടു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്‌മാന്‍ നാലും, തന്‍സീം ഹസന്‍, മെഹദി ഹസന്‍, എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു. ഷാക്കിബ് അല്‍ ഹസന്‍, മെഹദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഫൈനലില്‍ നേരത്തെ തന്നെ പ്രവേശിച്ചത് കൊണ്ട് ബൗളിംഗിലും ഫീല്‍ഡിംഗിലും ഉടനീളം ഇന്ത്യ പിഴവുകള്‍ വരുത്തി. നിരവധി ക്യാച്ചുകളാണ് കൈവിട്ടത്. അതുപോലെ ഫീല്‍ഡിംഗ് പിഴവുകളും ഉണ്ടായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.