ബെംഗളൂരുവിൽ അഞ്ച് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അഞ്ച് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ കൂടി ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിൽ (സിസിബി) 230 അധിക തസ്തികകൾ സൃഷ്ടിക്കും. ഇതിനു പുറമെ സിറ്റി പോലീസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2,454 അധിക ഒഴിവുകൾ കൂടി സൃഷ്ടിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
നഗരത്തിൽ അഞ്ച് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകളും ആറ് വനിതാ പോലീസ് സ്റ്റേഷനുകളും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി 60 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന 148 വർഷം പഴക്കമുള്ള പൈതൃക കെട്ടിടം 3 കോടി രൂപ ചെലവിൽ നവീകരിക്കാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന പോലീസിന് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ 100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളമുള്ള നിരവധി പോലീസ് യൂണിറ്റുകൾക്കുള്ള പട്രോളിംഗ് വാഹനങ്ങൾ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.