കർണാടകയിലെ ആദ്യ വാഹന സ്ക്രാപ്പിംഗ് യൂണിറ്റ് ഉടൻ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ സർക്കാർ അംഗീകൃത ആദ്യ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം ദേവനഹള്ളിയില്‍ ഉടന്‍ പ്രവർത്തനം ആരംഭിക്കും. രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആര്‍.വി.എസ്.എഫ്) സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് സ്വകാര്യ കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ക്രാപ്പിംഗ് യൂണിറ്റ് ആരംഭിക്കുന്നത്.
ദേവനഹള്ളിക്ക് പുറമെ തുമകുരു ജില്ലയിലെ കൊരട്ടഗെരെയിലും കോപ്പാലിലുമാണ് മറ്റു രണ്ട് കേന്ദ്രങ്ങൾ തുറക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും അനുയോജ്യമല്ലാത്തതും മലിനീകരണത്തിന് കാരണമാകുന്നതുമായ വാഹനങ്ങള്‍ ആർ.വി.എസ്.എഫുകളില്‍ നിന്ന് ഒഴിവാക്കണം.
ഇന്ത്യയിലുടനീളം 60 ഓളം ആര്‍വിഎസ്എഫുകള്‍ ഉണ്ടെന്നും എന്നാല്‍ കര്‍ണാടകയില്‍ ഒന്നുപോലും ഇല്ലെന്ന് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 15 വര്‍ഷവും അതിനുമുകളിലും ഓടുന്ന, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്വകാര്യ വാഹനങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. അതേസമയം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കേണ്ട ആവശ്യമില്ലന്നും അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ് സൗത്ത്) മല്ലികാര്‍ജുന പറഞ്ഞു.
സ്‌ക്രാപ്പിംഗ് സെന്ററിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് കേസുകള്‍ ഉണ്ടാകരുത്. സ്‌ക്രാപ്പ് ചെയ്ത ശേഷം, വാഹന ഉടമകള്‍ക്ക് ഡിസ്ട്രക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (സിഒഡി) നല്‍കും, അത് പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് ഹാജരാക്കാന്‍ കഴിയുമെന്നും മല്ലികാര്‍ജുന്‍ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
