കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സെപ്റ്റംബർ 24 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം “കെകെഎസ് പൊന്നോണം 2023” സെപ്റ്റംബർ 24 ന് നടക്കും. കുന്ദലഹള്ളി സിഎംആര്‍ഐടി കോളേജില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ, മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻ മന്ത്രിയും എംഎൽഎയുമായ അരവിന്ദ് ലിംബാവലി, ഇഎൽവി ഗ്രൂപ്പ് ചെയർമാന്‍ ഡോ. ഭാസ്കർ തുടങ്ങിയവർ മുഖ്യാതിഥികളാകും.
രാവിലെ പൂക്കളമത്സരത്തോടെ തുടങ്ങുന്ന ആഘോഷത്തിൽ സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഓണസദ്യ, അമ്മ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത-ഹാസ്യ വിരുന്ന് (മെഗാഷോ) എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രശസ്ത ഗായകന്‍ ശ്രീനാഥും സംഘവും അവതരിപ്പിക്കുന്ന സംഗീതവിരുന്ന്, ടെലിവിഷൻ-ചലച്ചിത്രരംഗങ്ങളിൽ സുപരിചിതരായ കലാഭവൻ രാകേഷ്, മട്ടന്നൂർ ശിവദാസൻ എന്നിവർ ഒരുക്കുന്ന ഹാസ്യരസായനം, പ്രശസ്ത കലാകാരൻമാർ ഒരുക്കുന്ന സാക്സോഫോൺ-പുല്ലാങ്കുഴൽ ഫ്യൂഷൻ എന്നിവ മെഗാഷോയുടെ ഭാഗമായി അരങ്ങേറുന്നതായിരിക്കും.
അംഗങ്ങളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുള്ള സ്മരണികയുടെ പ്രകാശനം, 10 ,12 ക്ലാസ്സുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കൽ, സമാജത്തിലെ മുതിർന്ന വ്യക്തികളെ ആദരിക്കൽ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തുന്നതായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി നിരവധി സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9449538245, 9845751628
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.